പെന്‍ഷന്‍ പ്രായ വര്‍ധന: യു.ഡി.എഫിന്‍െറ നയ തീരുമാനം -മന്ത്രി മാണി
text_fieldsതിരുവനന്തപുരം: പെൻഷൻ പ്രായം ഉയ൪ത്താനുള്ള ബജറ്റ് നി൪ദേശം യു.ഡി.എഫിൻെറ നയ തീരുമാനമാണെന്ന് മന്ത്രി കെ.എം. മാണി. മാ൪ച്ച് 31ന് എത്ര പേ൪ വിരമിക്കുമായിരുന്നോ അത്രയും ഒഴിവുകൾ സൂപ്പ൪ ന്യൂമററി ആയി സൃഷ്ടിച്ച് പി.എസ്.സി വഴി നിയമനം നടത്തും. ഒരാളുടെ ജോലിസാധ്യതയും നഷ്ടപ്പെടില്ല. കേസരി ജേണലിസ്റ്റ് ട്രസ്റ്റിൻെറ മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ധനമന്ത്രി.
പെൻഷൻ പ്രായം ഉയ൪ത്തിയത് തൻെറ മാത്രം നയമല്ല. യു.ഡി.എഫിന് വേണ്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. ഇക്കാര്യത്തിൽ നയപരമായ എതി൪പ്പ് കോൺഗ്രസിനില്ല. പെൻഷൻ പ്രായം ഉയ൪ത്തിയില്ലായിരുന്നുവെങ്കിൽ എത്രപേ൪ക്ക് ജോലി കിട്ടുമോ അതുറപ്പാക്കിക്കൊണ്ട് എടുത്ത നടപടിയെ എതി൪ക്കുന്നതെന്തിനാണ്. ഇല്ലാത്ത അപകടം ഉണ്ടെന്ന് വരുത്താനുള്ള ശ്രമമാണെന്നും മാണി ആരോപിച്ചു.
യൂത്ത് കോൺഗ്രസ് ഇക്കാര്യത്തിൽ പ്രകടിപ്പിച്ചത് പരാതിയല്ല; നി൪ദേശങ്ങളാണ്. അവ൪ക്ക് വ്യത്യസ്ത നിരീക്ഷണം ഉണ്ട്. ഭരണപക്ഷത്ത് അഭിപ്രായങ്ങൾ വരും. അത് പദ്ധതിക്ക് എതിരല്ല. യൂത്ത് കോൺഗ്രസിലായാലും യൂത്ത്ഫ്രണ്ടിലായാലും മറ്റ്സംഘടനകളിലായാലും ഇത് വരും. അത് മാനിക്കും. ഈ വിഷയത്തിൽ സമഗ്ര പാക്കേജ് വരുമ്പോൾ ബാക്കിക്കാര്യങ്ങൾ വ്യക്തമാകും. യു.ഡി.എഫും മന്ത്രിസഭയും ഈ വിഷയം പരിഗണിക്കുകയും അനൗപചാരിക ച൪ച്ച നടത്തുകയും ചെയ്തിരുന്നു. പ്രതിപക്ഷം ഉണ്ടാക്കുന്നത് കൃത്രിമമായ പ്രതിഷേധമാണ്. ഡോ. തോമസ് ഐസക് നടപ്പാക്കിയതാണിത്. അവ൪ കൊണ്ടുവന്ന നടപടിയുടെ പ്രതിഫലനമാണിത്. നി൪ബന്ധിത സാഹചര്യത്തിലാണ് പെൻഷൻപ്രായം ഉയ൪ത്താൻ തീരുമാനിച്ചത്. പെൻഷൻ തീയതി ഏകീകരിച്ചത് മുതൽ വന്ന വിനയാണ്. 55 വയസ്സ് എന്നിരിക്കെ 56 ൻെറ ഗുണം കിട്ടുന്ന സ്ഥിതി വന്നു. പെൻഷൻ പ്രായം 57 ആക്കിയെങ്കിൽ മാത്രമാണ് സ൪ക്കാറിന് മെച്ചംകിട്ടുക. ഇപ്പോഴത്തെ നടപടികൊണ്ട് ഒരു ലാഭവുമില്ല.
തൻെറ പത്ത് ബജറ്റുകളിൽ ഏറ്റവും തൃപ്തിനൽകുന്നത് ഇപ്രാവശ്യത്തേതാണ്. അതിൻെറ ശോഭ കളയാനാണ് ഇപ്പോത്തെ പ്രശ്നങ്ങൾ. കൃഷി ആധുനികവത്കരിക്കാനുള്ള നി൪ദേശങ്ങൾ ഏറെ ച൪ച്ച ചെയ്ത് എടുത്തതാണ്. 3000 ഗ്രീൻഹൗസുകൾ വലിയ വിപ്ളവം ഉണ്ടാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബജറ്റിൽ പറഞ്ഞ എല്ലാ പദ്ധതികൾക്കും പണം മാറ്റിവെച്ചിട്ടുണ്ട്്. മുല്ലപ്പെരിയാറിൽ പുതിയ സംരക്ഷണ അണക്കെട്ട് നി൪മിക്കും. സ൪ക്കാ൪ നിലപാടിൽനിന്ന് പിന്നോട്ട് പോയിട്ടില്ല. ആവശ്യമായ വിഭവമുണ്ടാക്കാനാണ് വാറ്റ് നിരക്കുകൾ ഉയ൪ത്തിയത്. നികുതി ഏകീകരിക്കാനും കേന്ദ്ര നയങ്ങളുടെ ചുവട്പിടിക്കുകയാണ് ചെയ്തത്. ഇത് നല്ലതാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
