റാങ്ക് ലിസ്റ്റ് നീട്ടല്‍ നിലയ്ക്കും; ഏപ്രില്‍ 30 വരെ നീട്ടിയ ലിസ്റ്റിലുള്ളവര്‍ക്ക് തിരിച്ചടി
text_fieldsതിരുവനന്തപുരം: വിരമിക്കൽ ഏകീകരണമെന്ന സങ്കീ൪ണത എടുത്തുകളഞ്ഞതിൻെറ ഗുണം ഉദ്യോഗാ൪ഥികൾക്കും പി.എസ്.സിക്കുമായിരിക്കും. റാങ്ക്ലിസ്റ്റുകൾ നീട്ടിക്കൊണ്ടിരിക്കുന്ന സ്ഥിതി നിലയ്ക്കും. പുതിയ ലിസ്റ്റുകൾ പുറത്തിറക്കാൻ പി.എസ്.സിക്ക് വിഷമമില്ലാതെയാകും. അതേസമയം മാ൪ച്ച് 31ലെ കൂട്ടവിരമിക്കൽ മുന്നിൽകണ്ട് റാങ്ക്ലിസ്റ്റുകൾ ഏപ്രിൽ 30 വരെ നീട്ടിയിരുന്നു. കൂട്ട വിരമിക്കൽ ഉണ്ടാകാത്ത സ്ഥിതിയിൽ ഇത്രയും സൂപ്പ൪ ന്യൂമററി തസ്തിക സൃഷ്ടിച്ച് പി.എസ്.സിയെ അറിയിച്ചില്ലെങ്കിൽ ലിസ്റ്റ് നീട്ടിയതിൻെറ ഗുണം ഉദ്യോഗാ൪ഥികൾക്ക് ലഭിക്കില്ല. സ൪ക്കാറും പി.എസ്.സിയും തമ്മിൽ ഏറെ വഴക്കിട്ട ശേഷമാണ് ലിസ്റ്റുകളുടെ കാലാവധി നീട്ടിയത്.
കഴിഞ്ഞ മൂന്ന് വ൪ഷമായി വിരമിക്കൽ ഏകീകരണം സ൪വീസിലുള്ളവ൪ക്കും ഉദ്യോഗാ൪ഥികൾക്കും പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. ഫലത്തിൽ പെൻഷൻ പ്രായം വ൪ധനതന്നെയായിരുന്നു വിരമിക്കൽ ഏകീകരണം. ഇപ്പോൾ പെൻഷനാകുന്ന ജീവനക്കാരിൽ ഏറെ പേ൪ക്കും മേയാണ് ജനനത്തീയതി. ഏപ്രിൽ മുതൽ ഫെബ്രുവരിവരെ ജനനത്തീയതിയുള്ളവ൪ക്ക് മാ൪ച്ച് 31വരെ സ൪വീസ്നീട്ടി നൽകുന്നതായിരുന്നു വിരമിക്കൽ ഏകീകരണം. ഈ പദ്ധതി നടപ്പാക്കിയപ്പോൾ വിരമിക്കൽ ഘട്ടത്തിൽ ജീവനക്കാ൪ക്ക് കൊടുക്കേണ്ട പണം ട്രഷറിയിൽ നിലനി൪ത്താൻ കഴിഞ്ഞു. മാ൪ച്ചിന് ശേഷം 2000 കോടിയോളം ബാധ്യത ഒരുമിച്ച് വരികയും ചെയ്തു.
മാ൪ച്ച് 31 വരെ ഒരു വ൪ഷം പുതിയ ഒഴിവുകൾ ഇല്ലാത്ത സ്ഥിതി വന്നതോടെ പി.എസ്.സിയെ സ൪ക്കാ൪ ഒഴിവുകൾ അറിയിക്കുന്നത് നിലച്ചു. സൂപ്പ൪ന്യൂമററി തസ്തികകൾ സൃഷ്ടിച്ച് വിരമിക്കേണ്ട ജീവനക്കാരുടെ അത്രയും ഒഴിവുകൾപി.എസ്.സിയിൽ റിപ്പോ൪ട്ട് ചെയ്യുകയും നിയമനം നടത്തുകയും ചെയ്യുമെന്ന് അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ രണ്ട് വ൪ഷവും സൂപ്പ൪ ന്യൂമററി തസ്തിക സൃഷ്ടിക്കൽ ഫലവത്തായില്ല.
വിമ൪ശം ഉയ൪ന്നപ്പോൾ ആദ്യ വ൪ഷം റാങ്ക്ലിസ്റ്റുകളുടെ കാലാവധി ഏപ്രിൽ 30 വരെ നീട്ടി. രണ്ടാം വ൪ഷം മേയ് 30 വരെയും നീട്ടി. യു.ഡി.എഫ് അധികാരമേറ്റ ശേഷം രണ്ട് തവണ ലിസ്റ്റുകളുടെ കാലാവധി നീട്ടി. 2011 ഡിസംബ൪വരെ ലിസ്റ്റ് നീട്ടാൻ അനുമതി നൽകിയ പി.എസ്.സി സ൪ക്കാ൪ ആവശ്യപ്പെട്ട അത്രയും കാലം അനുവദിച്ചില്ല്ള. ഏപ്രിൽ 30 വരെ നീട്ടാൻ സ൪ക്കാ൪ വീണ്ടും ആവശ്യപ്പെട്ടുവെങ്കിലും രണ്ട് തവണ പി.എസ്.സി തള്ളി. ഇതോടെ സ൪ക്കാറും പി.എസ്.സിയുമായി കടുത്ത ഭിന്നത ഉടലെടുത്തു. മൂന്നാം പ്രാവശ്യവും സ൪ക്കാ൪ ആവശ്യപ്പെട്ടപ്പോഴാണ് കമീഷൻ ഉപാധികളോടെ ലിസ്റ്റ് നീട്ടിയത്.
പെൻഷൻ പ്രായം വ൪ധിപ്പിച്ചതോടെ അന്ന് നീട്ടിനൽകിയ ലിസ്റ്റുകളിൽപെട്ടവ൪ക്ക് തിരിച്ചടിയായി. മാ൪ച്ച് 31ന് വിരമിക്കൽ ഉണ്ടാകാത്തതിനാൽ ഒഴിവുകൾ റിപ്പോ൪ട്ട് ചെയ്യുന്നതിനെ ബാധിക്കും.
അതിനിടെ, പെൻഷൻ പ്രായം ഉയ൪ത്തിയതിനെതിരായ വിമ൪ശത്തിൻെറ അടിസ്ഥാനത്തിൽ പി.എസ്.സിയിൽ അപേക്ഷ നൽകാനുള്ള പ്രായപരിധി 36 ആയി വ൪ധിപ്പിക്കുന്നത് സ൪ക്കാ൪ പരിഗണിക്കുന്നുണ്ട്. പ്രമോഷൻെറ കാര്യത്തിലും നിലവിലെ ആശയക്കുഴപ്പം മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
