75 ലക്ഷം കെട്ടിവെക്കും വരെ പ്രഭുദയ കപ്പല്‍ തടഞ്ഞിടാന്‍ നിര്‍ദേശം
text_fieldsകൊച്ചി: പ്രഭുദയ കപ്പൽ ബോട്ടിലിടിച്ച് മരിച്ച മൂന്നുപേരുടെ ബന്ധുക്കൾ നൽകിയ ഹരജിയിൽ 25 ലക്ഷം വീതം കെട്ടിവെക്കാൻ ഹൈകോടതി ഉത്തരവ്. തുക കെട്ടിവെക്കുന്നതുവരെ ചെന്നൈയിൽ കപ്പൽ തടഞ്ഞുവെക്കണമെന്ന് ചെന്നൈ പോ൪ട്ട് ഡെപ്യൂട്ടി കൺസ൪വേറ്റ൪ക്ക് കോടതി നി൪ദേശം നൽകി. അപകടത്തിനിടയാക്കിയ കപ്പലും ഉടമകളും കേരള ഹൈകോടതി രജിസ്ട്രാ൪ ജനറലിൻെറ പേരിൽ ബാങ്ക് ഗാരൻറിയായോ ഡിമാൻഡ് ഡ്രാഫ്റ്റായോ തുക കെട്ടിവെക്കണമെന്നാണ് ജസ്റ്റിസ് ഹാറൂൺ അൽ റഷീദിൻെറ ഉത്തരവ്.
നിശ്ചിത തീയതി വെച്ച ബാങ്ക് ഗാരൻറിയാണ് സമ൪പ്പിക്കുന്നതെങ്കിൽ കേസിൽ അന്തിമ തീ൪പ്പുണ്ടാകുന്നതുവരെ ഇത് യഥാസമയം പുതുക്കി നൽകണമെന്നും എതി൪കക്ഷികളോട് കോടതി നി൪ദേശിച്ചു. തുക കെട്ടിവെച്ചാലുടൻ വിവരം പോ൪ട്ടിന് കൈമാറാൻ രജിസ്ട്രാ൪ ജനറലിനോടും നി൪ദേശിച്ചിട്ടുണ്ട്. ഇതേസമയം ബന്ധപ്പെട്ട കേസുകളിൽ മാത്രമാണ് ഈ ഉത്തരവ് ബാധകമാകുകയെന്നും കോടതി വ്യക്തമാക്കി.
രണ്ടു കോടി നഷ്ടപരിഹാരമാവശ്യപ്പെട്ട് അപകടത്തിൽ മരിച്ച സേവ്യ൪ ആൻറണിയുടെ ഭാര്യ സോണി, സന്തോഷിൻെറ ഭാര്യ അശ്വതി, ജസ്റ്റിൻെറ ഭാര്യ മെറ്റിലൻഡ, മാതാവ്, രണ്ട് മക്കൾ എന്നിവ൪ സമ൪പ്പിച്ച ഹരജികളിലാണ് കോടതിയുടെ ഉത്തരവ്. അതിനിടെ, അപകടത്തിൽ മരിച്ച ക്ളീറ്റസിൻെറ ഭാര്യയും നഷ്ടപരിഹാരം തേടി ഹൈകോടതിയെ സമീപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
