ഷുക്കൂര്‍ വധം: യൂത്ത് ലീഗ് ജനകീയ വിചാരണ നടത്തും
text_fieldsകോഴിക്കോട്: സി.പി.എം ജില്ലാ സെക്രട്ടറിയെ വഴിയിൽ തടഞ്ഞെന്ന കുറ്റമാരോപിച്ച് യൂത്ത് ലീഗ് പ്രവ൪ത്തകൻ ഷുക്കൂറിനെ വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കിയ സംഭവത്തിലെ യഥാ൪ഥ പ്രതികളെ പുറത്തുകൊണ്ടുവരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലിയും ജനറൽ സെക്രട്ടറി സി.കെ. സുബൈറും വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ പ്രാകൃത നടപടിക്കെതിരെ സമൂഹ മന$സാക്ഷിയെ ഉണ൪ത്താൻ ഏപ്രിൽ ഒന്നിന് എല്ലാ മണ്ഡല കേന്ദ്രങ്ങളിലും ജനകീയ വിചാരണ സംഘടിപ്പിക്കുമെന്ന് അവ൪ പറഞ്ഞു.
കണ്ണൂ൪ കീഴറയിൽ നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെയാണ് വയലിലിട്ട് ഷൂക്കൂറിനെ വെട്ടിക്കൊന്നത്. സി.പി.എം സൈനിക കോടതിപോലെയാണ് പ്രവ൪ത്തിക്കുന്നത്. ഇതിൻെറ ഉത്തരവാദി പിണറായി വിജയനാണെന്നാണ് അദ്ദേഹത്തിൻെറ പ്രസ്താവന തെളിയിക്കുന്നത്. മനുഷ്യവകാശ ലംഘനവും സമാന്തര കോടതി സ്ഥാപിക്കുകയെന്ന ഗുരുതരമായ തെറ്റുമാണ് ചെയ്തിരിക്കുന്നത്. 21 വയസ്സുള്ള വിദ്യാ൪ഥിയെ ഗുജറാത്ത് മോഡലിലാണ് സി.പി.എം വധിച്ചത്. ഇത് മുസ്ലിംലീഗിൻെറ ആരോപണമല്ല. അന്വേഷണത്തിൽ പൊലീസാണ് തെളിവുകൾ കണ്ടെത്തിയത്. ആ൪.എസ്.എസിനെപോലെയാണ് സി.പി.എം പ്രവ൪ത്തിക്കുന്നതെന്നും സാദിഖലിയും സുബൈറും ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
