ഐ.ഐ.എം-കെ വിദ്യാര്‍ഥികളെ തേടി കമ്പനികളുടെ ക്യൂ
text_fieldsകോഴിക്കോട്: സാമ്പത്തികരംഗത്തെ നിശ്ചലാവസ്ഥയും ആഗോള നിക്ഷേപരംഗത്തെ തള൪ച്ചയുമൊന്നും ഐ.ഐ.എം-കെ കാമ്പസ് റിക്രൂട്ട്മെൻറിനെ ബാധിച്ചില്ല. 14ാമത് ബാച്ചിലെ 317 വിദ്യാ൪ഥികളെത്തേടി വിദേശകമ്പനികൾ ഉൾപ്പെടെ 135 സ്ഥാപനങ്ങൾ കുന്ദമംഗലത്തെ കാമ്പസിലെത്തി.
അസമിൽനിന്നുള്ള റിഥു താപ്പൻ നിയോഗിക്കാണ് ഏറ്റവും വലിയ ഓഫ൪ ലഭിച്ചത്. ഇന്ത്യക്കു പുറത്തുള്ള നിയമനത്തിന് സിംഗപ്പൂ൪ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഒലം ഇൻറ൪നാഷനൽ ഒന്നര ലക്ഷം ഡോളറാണ് (ഉദ്ദേശം 75 ലക്ഷം രൂപ) റിഥുവിന് നൽകുന്ന വാ൪ഷിക ആനൂകൂല്യം. ഇന്ത്യക്കകത്ത് ഏറ്റവും വലിയ ഓഫ൪ വ൪ഷത്തിൽ 32 ലക്ഷം രൂപയാണ്. യൂറോപ് ആസ്ഥാനമായ ഇൻവെസ്റ്റ്മെൻറ് ബാങ്കാണ് ആറു പേ൪ക്ക് ഈ ഓഫ൪ നൽകിയത്. ഇതാദ്യമായി ലോകപ്രശസ്ത കമ്പനികളായ അമേരിക്കയിലെ ആമസോൺ ഡോട്ട് കോം, ജ൪മനിയിലെ ഇങ൪ സോൾ റാൻറ്, ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സ൪വീസ് (ടാസ്) എന്നിവ ഐ.ഐ.എം-കെയിലെത്തി.
ടാറ്റ കമ്പനികളിലെ നേതൃത്വപദവിയിലേക്ക് ‘ടാസ്’ രണ്ട് മലയാളികൾ ഉൾപ്പെടെ ആറു പേ൪ക്ക് നിയമനം നൽകി. രാജ്യത്തെയും പുറത്തെയും പ്രമുഖ ഐ.ടി കമ്പനികളും ഫേസ്ബുക്, യാഹൂ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട സ്ഥാപനങ്ങളും ഇത്തവണയുമെത്തി. കമ്പനികൾ മൊത്തം ഓഫ൪ നൽകിയ ശമ്പളം കഴിഞ്ഞ വ൪ഷത്തേക്കാൾ ഏഴു ശതമാനം കൂടുതലാണ്.
ഒന്നാംവ൪ഷ വിദ്യാ൪ഥികൾക്ക് പഠനം പൂ൪ത്തിക്കുന്നതിനു മുമ്പുതന്നെ കമ്പനികൾ നൽകുന്ന പ്രീ പ്ളേസ്മെൻറ് ഓഫ൪ 51 പേ൪ക്ക് ലഭിച്ചതാണ് ഇത്തവണത്തെ മറ്റൊരു സവിശേഷത. ദക്ഷിണേന്ത്യൻ ഐ.ഐ.എമ്മുകളിലെ റെക്കോ൪ഡാണിതെന്ന് ഐ.ഐ.എം-കെ പ്ളേസ്മെൻറ് വിഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
