എം.ജിയിലെ ക്രമക്കേടുകളില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ
text_fieldsകോട്ടയം: മഹാത്മാഗാന്ധി സ൪വകലാശാലയിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്താൻ ശിപാ൪ശ. ‘വൈസ് ചാൻസലറുടെ ഭാഗത്തുനിന്ന് പദവിക്ക് നിരക്കാത്ത നടപടികൾ ഉണ്ടായി’ എന്ന നിരീക്ഷണത്തോടെയാണ് സ൪ക്കാറിൻെറ ധനകാര്യ പരിശോധനാവിഭാഗം വിജിലൻസ് അന്വേഷണം ഉൾപ്പെടെ നടപടികൾക്ക് ശിപാ൪ശ ചെയ്തത്. സ൪വകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്. വി.സിക്കെതിരെ ഭരണപരമായ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും റിപ്പോ൪ട്ടിലുണ്ട്.
എല്ലാ തലങ്ങളിലും അഴിമതിയും സ്വജനപക്ഷപാതിത്വവുമാണ് നടക്കുന്നതെന്നും നിയമനങ്ങളിൽ സുതാര്യതയില്ലെന്നും റിപ്പോ൪ട്ട് കുറ്റപ്പെടുത്തി. റിപ്പോ൪ട്ട് ചാൻസല൪ കൂടിയായ ഗവ൪ണറുടെ പരിഗണനയിലാണ്. വിവിധ തലങ്ങളിൽനിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഡിസംബ൪ 22ന് ധനകാര്യ പരിശോധനാവിഭാഗം ഉദ്യോഗസ്ഥ൪ വാഴ്സിറ്റിയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ലഭിച്ച ഏഴ് പരാതികളിൽ ആറെണ്ണത്തിലും ഗുരുതര ക്രമക്കേടുള്ളതായി റിപ്പോ൪ട്ടിൽ പറയുന്നു.
കമ്പ്യൂട്ട൪ പ്രോഗ്രാമ൪ തസ്തികയിലേക്ക് നിയമനം നടത്തിയതിൽ ക്രമക്കേടുണ്ടെന്നും നിയമിതനായ വ്യക്തിയെക്കാൾ ഉയ൪ന്ന യോഗ്യതയും പരിചയവുമുള്ളവ൪ പിന്തള്ളപ്പെട്ടതായും അന്വേഷണസംഘം കണ്ടെത്തി. താഴ്ന്ന ശമ്പളനിരക്കിൽ(12930-20250) വിജ്ഞാപനം ചെയ്ത തസ്തികയിൽ ജോയൻറ് രജിസ്ട്രാറുടെ ശമ്പള നിരക്ക് (40640-57440) അനുവദിച്ചു. സ൪വകലാശാലയിൽ ഇല്ലാത്ത സിസ്റ്റം അഡ്മിനിസ്ട്രേറ്റ൪ തസ്തികയിലേക്ക് ചട്ടവിരുദ്ധമായി നിയമനത്തിന് പുറമെ മാസം 10000 രൂപ ഇൻസെൻറീവും നൽകി.
1991ൽ സ്വകാര്യ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീജനൽ ഡെവലപ്മെൻറ് സ്റ്റഡീസിൻെറ സ്ഥലം ഏറ്റെടുത്തപ്പോൾ അവിടുത്തെ ജീവനക്കാരെ സ൪വകലാശാലയിൽ നിയമിക്കണമെന്ന കേസ് ഫലപ്രദമായി നടത്താതെ സഹായിക്കുന്ന സമീപനമാണ് വി.സിയും മുൻ സിൻഡിക്കേറ്റും ചെയ്തത്. കോടതി വിധിക്കെതിരെ അപ്പീൽ പോകാതെ സ൪ക്കാ൪ അംഗീകാരം ഇല്ലാതെതന്നെ രണ്ടു പേരെ അസിസ്റ്റൻറുമാരായി നിയമിച്ചത് നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും റിപ്പോ൪ട്ട് കുറ്റപ്പെടുത്തി.
2009 ആഗസ്റ്റ് 29ലെ വിജ്ഞാപന പ്രകാരം ലൈബ്രറി അസിസ്റ്റൻറ് നിയമനം നടത്തിയതിലും ക്രമക്കേട് കണ്ടെത്തി. സ൪ക്കാറിൻെറ മുൻകൂ൪ അനുമതിയില്ലാതെ 15 താൽക്കാലിക തസ്തിക സൃഷ്ടിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോ൪ട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
