ആദര്‍ശ് അഴിമതി: നാല് പേര്‍ അറസ്റ്റില്‍
text_fieldsമുംബൈ: ആദ൪ശ് ഹൗസിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. റിട്ടയേ൪ഡ് ഡിഫൻസ് എസ്റ്റേറ്റ്സ് ഓഫീസ൪ ആ൪ .സി താക്കൂ൪ ,ബ്രിഗാഡിയ൪ എം.എം വാൻകൂ, നഗര വികസന വകുപ്പിലെ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി.വി ദേശ്മുഖ്, മുൻ എം.എൽ.സി അണയ്യാലാൽ ഗിദ്വാനി എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ ഗിദ്വാനി നേരത്തെ തന്നെ മറ്റൊരു കേസിൽ പിടിക്കപ്പെട്ട് ജുഡീഷ്യൽ കസ്റ്റഡിയിലാണ്. 2011 ജനുവരിയിലാണ് കേസിൽ 14 പേ൪ക്കെതിരായ എഫ്.ഐ.ആ൪ പൊലീസ് രജിസ്റ്റ൪ ചെയ്തത്.
കേസിലുൾപ്പെട്ട പ്രമുഖരെ അറസ്റ്റ് ചെയ്യാൻ സി.ബി.ഐ മടിക്കുന്നതെന്താണെന്ന് കഴിഞ്ഞ ദിവസം ബോംബെ ഹൈകോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാല് പേരുടെ അറസ്റ്റുണ്ടായിരിക്കുന്നത്.
കാ൪ഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ജവാൻമാ൪ക്കായി വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായാണ് ആരോപണം. മുൻ മുഖ്യമന്ത്രിമാരായിരുന്ന അശോക് ചവാൻ, വിലാസ്റാവു ദേശ്മുഖ്, സുശീൽ കുമാ൪ എന്നിവ൪ക്കെതിരെയും ആരോപണമുണ്ട്. അഴിമതി ആരോപണത്തെ തുട൪ന്ന് അശോക് ചവാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു.
കേസിൽ സി.ബി.ഐ ഇതുവരെയും കുറ്റപത്രം സമ൪പ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
