Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 11:49 AM GMT Updated On
date_range 20 March 2012 11:49 AM GMTസി.എസ്.ഐ സഭാംഗങ്ങളെ കാര് തടഞ്ഞ് ആക്രമിച്ചു
text_fieldsbookmark_border
പീരുമേട്: സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക സഭാ എക്സിക്യൂട്ടീവ് അംഗങ്ങൾ സഞ്ചരിച്ച കാറിന് നേരെ വാഗമണ്ണിൽ ആക്രമണം. പരിക്കേറ്റ കട്ടപ്പന പഞ്ചായത്ത് മുൻ പ്രസിഡൻറ് ജോണി ചീരാംകുന്നേലിനെ (59) പീരുമേട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഗമൺ ചെക്പോസ്റ്റിന് സമീപം ഞായറാഴ്ച രാത്രി പത്തോടെയാണ് ആക്രമണം. സഭയിലെ എക്സിക്യൂട്ടീവ് അംഗം ടി.എൻ. ജോയി കുമാറിൻെറ കാറിൻെറ ചില്ലുകൾ തക൪ന്നു. കാറിലെത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസിന് മൊഴി നൽകി.
പീരുമേട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചതായും സഭയിലെ ത൪ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് വിവരം ലഭിച്ചെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story