11 ാം പദ്ധതി അവസാനിക്കുമ്പോഴും തേയിലക്ക് ആനുകൂല്യങ്ങളില്ല
text_fieldsഇടുക്കി: ജില്ലയിലെ ചെറുകിട തേയില ക൪ഷക൪ക്ക് കേന്ദ്ര സ൪ക്കാ൪ അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ആനുകൂല്യം നൽകാതെ 11 ാം പദ്ധതി അവസാനിക്കുന്നു. 50 ക൪ഷക൪ ചേ൪ന്ന് രൂപവത്കരിക്കുന്ന സംഘങ്ങൾക്കാണ് പദ്ധതിയിൽപെടുത്തി ഫണ്ട് അനുവദിക്കുന്നത്.
പട്ടയം ലഭിച്ച 50 ക൪ഷക൪ വീതം ചേ൪ന്ന് രൂപവത്കരിച്ച 82 സംഘങ്ങൾ നിലവിൽ ആനുകൂല്യങ്ങൾക്ക് അപേക്ഷ കൊടുത്തെങ്കിലും ഒരു സംഘത്തിനും ടീ ബോ൪ഡ് ആനുകൂല്യങ്ങൾ നൽകിയില്ല.
സബ്സിഡി നിരക്കിൽ കൊളുന്ത് കൊണ്ടുപോകാൻ വാഹനം, വളം, കീടനാശിനി,കളനാശിനി, സ്പെയറുകൾ ഇവയുടെ വാ൪ഷിക ചെലവ് കണക്കാക്കി ഹെക്ടറിന് 10000 രൂപ, കാ൪ഷികോപകരണങ്ങൾ, കീടനാശിനികൾ ഇവ സൂക്ഷിക്കാൻ ഗോഡൗണുകൾ, കൊളുന്ത് ശേഖരണഷെഡിന് ഒരു ക൪ഷകന് 5000 രൂപയും ത്രാസിന് 1500 രൂപയും സൗജന്യമായി നൈലോൺ ചാക്കുകളും തുടങ്ങിയവ ലഭിക്കേണ്ടതാണ്. പ്രൂണിങ് യന്ത്രങ്ങൾ വാങ്ങാൻ ഓരോ ക൪ഷകനും 35000 രൂപയും തിരിച്ചടക്കേണ്ടാത്ത ഫണ്ടായി അനുവദിച്ചിരുന്നു. തേയില ഫാക്ടറികൾക്ക് 50 ശതമാനം സബ്സിഡിയാണ് കേന്ദ്ര സ൪ക്കാ൪ അനുവദിച്ചത്.
തമിഴ്നാട്ടിൽ രജിസ്റ്റ൪ ചെയ്ത 34 ചെറുകിട തേയില സംഘങ്ങൾക്കും ഈ ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. തേയില കൃഷി ഉപജീവനമായ 20000 ക൪ഷക കുടുംബങ്ങൾ ഉണ്ടെങ്കിലും പട്ടയമുള്ളവ൪ക്ക് മാത്രമാണ് രജിസ്ട്രേഷൻ. മഞ്ഞുവീഴ്ചയും കടുത്ത വരൾച്ചയുംമൂലം ഇലകരിഞ്ഞും മഞ്ഞളിപ്പ് രോഗം ബാധിച്ചും ചെറുകിട തോട്ടങ്ങൾ നശിക്കുകയാണ്. വിവിധ ബാങ്കുകളിലായി 13 കോടിയുടെ കടക്കെണിയിലകപ്പെട്ട് നട്ടംതിരിയുകയാണ് ക൪ഷക൪. ഇവരെ സംരക്ഷിക്കാൻ അനുവദിച്ച കോടികളുടെ ഫണ്ട് നഷ്ടമാക്കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ചെറുകിട തേയില ക൪ഷക ഫെഡറേഷൻ ചെയ൪മാൻ വൈ.സി. സ്റ്റീഫൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
