Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമദപ്പാട് മറച്ചുവെച്ച്...

മദപ്പാട് മറച്ചുവെച്ച് ആനയെ എഴുന്നള്ളിക്കുന്നത് പതിവാകുന്നു

text_fields
bookmark_border
മദപ്പാട് മറച്ചുവെച്ച് ആനയെ എഴുന്നള്ളിക്കുന്നത് പതിവാകുന്നു
cancel

പന്തളം: ഉത്സവകാലം ആരംഭിച്ചതോടെ ആനകൾക്കെതിരായ പീഡനവും പെരുകുന്നു. അമിത ജോലിഭാരവും പാപ്പാൻമാരുടെ പീഡനവും കാരണം ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനിടെ ആനകൾ ഇടയുന്നത് പതിവായി. കുളനട-കൈപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ എഴുന്നള്ളത്തിന് കൊണ്ടുവന്ന ഓമല്ലൂ൪ ദേവസ്വത്തിൻെറ മണികണ്ഠൻ എന്ന ആനയെയാണ് മദപ്പാട് ഉണ്ടെന്നകാര്യം മറച്ചുവെച്ച് ഉത്സവത്തിന് കൊണ്ടുവന്നത്. ആന കുറുമ്പ് കാണിച്ചതിനെ തുട൪ന്നാണ് എഴുന്നള്ളത്തിൽ നിന്നും മാറ്റിയത്. മദപ്പാട് ഇളകിയ ആനയെ ഇപ്പോൾ വലിയ കോയിക്കൽ ക്ഷേത്രപരിസരത്ത് തളച്ചിരിക്കുകയാണ്. ആനക്ക് മാസങ്ങളോളം മദപ്പാടുള്ളതായി പറയപ്പെടുന്നു. ആറിലേറെ പാപ്പാൻമാരെ കൊന്നിട്ടുള്ളതും രണ്ടു വ൪ഷത്തോളം ഓമല്ലൂ൪ ക്ഷേത്രത്തിന് സമീപം കടുത്ത പീഡനങ്ങൾ ഏറ്റുവാങ്ങിയ ആനയാണിത്. ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നത് സംബന്ധിച്ച് വനം വന്യജീവി വകുപ്പിൻെറ നിബന്ധനകൾ പാലിക്കപ്പെടുന്നില്ലന്ന് ആനപ്രേമികൾ പരാതിപ്പെടുന്നു. ആനയെ പരിചരിക്കുന്നതിനുള്ള അലംഭാവമാണ് പലപ്പോഴും ഉത്സവപ്പറമ്പുകളെ കുരുതിക്കളങ്ങളാക്കുന്നത്. പാപ്പാൻമാരുടെ അതിരുവിട്ട മ൪ദന മുറകളും പരിചയക്കുറവും ആനകളെ പ്രകോപിപ്പിക്കാറുണ്ട്. ഇത്തരക്കാ൪ക്ക് ആനയുടെ സ്വഭാവമോ മദപ്പാടോ മനസ്സിലാക്കാനും കഴിയുന്നില്ല. ഒന്നു മുതൽ അഞ്ചു മാസം വരെ നീണ്ടുനിൽക്കുന്ന മദപ്പാട് സാധാരണ ഉത്സവകാലങ്ങളിലാണ് കണ്ടുവരുന്നത്. എന്നാൽ, ആന ഉടമകൾ സാമ്പത്തിക ലാഭം ലക്ഷ്യമാക്കി തീറ്റയും വെള്ളവും കുറച്ചും ഹോമിയോ മരുന്നും ഹോ൪മോൺ കുത്തിവെപ്പ് നൽകിയും മദപ്പാടിന് താൽക്കാലിക ശമനം വരുത്തും. ഘോഷയാത്രകൾ നടക്കുമ്പോൾ ആനകളെ ജനങ്ങൾ സ്പ൪ശിക്കുന്നതും ഭക്ഷണം നേരിട്ട് നൽകുന്നതും അപകടം ക്ഷണിച്ചു വരുത്തുന്നു. ഗജഘോഷയാത്രകളിൽ ആനകൾ തമ്മിൽ പതിനഞ്ചടി അകലം പാലിക്കണമെന്നാണ് നിബന്ധന. എന്നാലിത് കൃത്യമായി പാലിക്കാറില്ല. ഇടയുന്ന ആനകൾ മറ്റാനകളെ ആക്രമിക്കുന്നതിനും ഇത് വഴിയൊരുക്കുന്നു. കമ്പവും വെടിക്കെട്ടുകളും ആനകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനു ശേഷം മാത്രമേ നടത്താവൂ എന്ന നി൪ദേശവും പാലിക്കാറില്ല. ആനകളെ ഘോഷയാത്രകളിലും ഉത്സവങ്ങളിലും ആറുമണിക്കൂ൪ മാത്രമേ പങ്കെടുപ്പിക്കാൻ പാടുള്ളു. ആനകളുടെ ഉറക്കക്കുറവ് ഇടയാനുള്ള സാധ്യതകൾ ഇരട്ടിപ്പിക്കുന്നു. ദിവസം 20 മണിക്കൂ൪ ഭക്ഷണം കഴിക്കുന്ന ആനക്ക് നാലു മണിക്കൂ൪ ഉറക്കം ഉറപ്പുവരുത്തണമെന്നാണ് വിദഗ്ധരുടെ നി൪ദേശം. ഇതൊന്നും പാലിക്കാതെയാണ് ആനകളെ എഴുന്നള്ളത്തിന് കൊണ്ടുനടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story