ഹര്‍ത്താല്‍ പൂര്‍ണം: പ്രകടനത്തിനുനേരെ കല്ലേറ്
text_fieldsഈരാറ്റുപേട്ട: ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് ഹാഷിമിന് മ൪ദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് പൗരാവലി ആഹ്വാനം ചെയ്ത ഹ൪ത്താൽ പ്രകടനത്തിനുനേരെ കല്ലേറ്. എസ്.ഡി.പി.ഐ പ്രവ൪ത്തകൻ പൊലീസ് പിടിയിലായി. തിങ്കളാഴ്ച ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ പ്രകടനം എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. തുട൪ന്ന് പ്രകടനക്കാ൪ ചിതറിയോടി.
സമാധാനപരമായിരുന്നു ഹ൪ത്താൽ. കടകൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ നിരത്തിലിറങ്ങിയില്ല. ഞായറാഴ്ച വൈകുന്നേരം ഏഴിന് തേവരുപാറയിൽവെച്ചായിരുന്നു പ്രസിഡൻറ് കെ.എ. മുഹമ്മദ് ഹാഷിമിനെ എസ്.ഡി.പി.ഐ പ്രവ൪ത്തക൪ ആക്രമിച്ചത്.
സംഭവം അറിഞ്ഞ് സ്ഥലത്തേക്ക് ബൈക്കിൽ പോയ മറ്റൊരു ലീഗ് പ്രവ൪ത്തകൻ വലിയ വീട്ടിൽ അബ്ദുറഹീമിനെയും മാരകായുധങ്ങളുമായി ചില൪ മ൪ദിച്ചതായി ലീഗ് ആരോപിച്ചു.
കഴിഞ്ഞ ദിവസം ഫോണിൽ വിളച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് പ്രസിഡൻറ് നൽകിയ പരാതിയിൽ എസ്.ഡി.പി.ഐ പ്രവ൪ത്തകൻ ഉനൈസിനെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. ഇതിൻെറ വൈരാഗ്യമാണ് മ൪ദന കാരണമെന്ന് പ്രസിഡൻറ് പറഞ്ഞു.
എസ്. ഡി. പി.ഐ പ്രവ൪ത്തകരെ കള്ള ക്കേസിൽ കുടുക്കിയതിന് പുറമെ ലീഗ് പ്രവ൪ത്തക൪ ഞായറാഴ്ച രാത്രി ഓഫിസിനുനേരെയും പ്രവ൪ത്തക൪ക്കുനേരെയും വ്യാപക ആക്രമണം നടത്തിയതായി എസ്.ഡി.പി.ഐ ആരോപിച്ചു.
പാ൪ട്ടിയുടെ പഞ്ചായത്ത് സെക്രട്ടറി ഇസ്മായിൽ കീഴേടം, മേഖലാ ട്രഷറ൪ കൊച്ചുമുഹമ്മദ് പേരകത്തുശേരി, കാരക്കാട് മുളന്താനത്ത് തസ്ലിം, തേവരുപാറ വട്ടക്കയത്ത് നിയാസ് എന്നിവരെ ലീഗ് പ്രവ൪ത്തക൪ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു.
രാത്രി രണ്ടിന് തേവരുപാറ, കാരക്കാട് എന്നിവിടങ്ങളിൽ ഓഫിസുകൾ അടിച്ചുതക൪ക്കുകയും നടക്കൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ഫ്ളക്സ് ബോ൪ഡ് നശിപ്പിക്കുകയും അമാൻ പള്ളിപ്പരിസരത്ത് പാ൪ക്ക് ചെയ്തിരുന്ന ഈലക്കയം ഷാജിയുടെ ബൈക്ക് തക൪ക്കുകയും ചെയ്തു.സംഭവത്തിൽ പ്രതിഷേധിച്ച് എസ്.ഡി. പി.ഐ പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
