Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 11:39 AM GMT Updated On
date_range 20 March 2012 11:39 AM GMTനൂറോളം കേസുകളില്‍ പ്രതികളായ യുവാക്കളെ പൊലീസ് പിടികൂടി
text_fieldsbookmark_border
ചങ്ങനാശേരി: പിടിച്ചുപറി, മോഷണം, അടിപിടി എന്നിങ്ങനെ നൂറോളം കേസുകളിൽ പ്രതികളായ യുവാക്കളെ പൊലീസ് പിടികൂടി.
തിരുവനന്തപുരം കുടപ്പനക്കുന്ന് പുല്ലുകുളം ബിജുകുമാ൪ (പടക്കിസാബു-30), തിരുവനന്തപുരം ചക്കിപ്പാറ ബിജുഭവനത്തിൽ എറണാകുളം ബിജു എന്ന നാദി൪ (31), പെരുങ്കുളം മറവൂ൪കോണം കിഴക്കുതറ കല്ലൻ ബിജു (31) എന്നിവരെയാണ് എസ്.ഐ അനൂപ് ജോസും സംഘവും അറസ്റ്റ് ചെയ്ത്ത്.
ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനിയും അധ്യാപകസഹകരണ ബാങ്കിലെ ജോലിക്കാരിയുമായ പ്രകാശിനിയുടെ മൂന്നുപവൻ സ്വ൪ണമാല ഫെബ്രുവരി രണ്ടിന് ഐ. സി.ഒ ജങ്ഷനിൽ വെച്ച് കവ൪ച്ച ചെയ്ത അന്വേഷണത്തിൻെറ ഭാഗമായി തിരുവനന്തപുരത്തുനിന്നാണ് പ്രതികളെ പിടികൂടിയത്.
നെയ്യാറ്റിൻകരയിൽനിന്ന് മാല പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story