ബജറ്റില്‍ കോട്ടയം
text_fieldsകോട്ടയം: പത്താം ബജറ്റുമായി കോട്ടയത്തിൻെറ സ്വന്തം കെ.എം. മാണി റെക്കോഡ് തിരുത്തിയ ബജറ്റിൽ കോട്ടയത്തിന് മുന്തിയ പരിഗണന. നഗരത്തിൽ ആധുനിക സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വൻകിട മാലിന്യ സംസ്കരണ പ്ളാൻറും മൊബിലിറ്റി ഹബും അടക്കമുള്ള പദ്ധതികൾക്കൊപ്പം റൈസ്, നാളികേര ബയോപാ൪ക്കുകൾ സ്ഥാപിക്കാനുള്ള നി൪ദേശവും കാ൪ഷിക ജില്ലയായ കോട്ടയത്തിന് ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷ.
ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും ഇറക്കാൻ സൗകര്യമൊരുക്കുന്ന എയ൪-സ്ട്രിപ് നി൪മാണം ഈ വ൪ഷം തുടങ്ങുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം യാഥാ൪ഥ്യമായാൽ വിനോദസഞ്ചാര വ്യവസായത്തിന് വൻ കുതിപ്പാകും.
കുമരകത്തെ അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര കേന്ദ്രമായി ഉയ൪ത്താൻ അഞ്ചുകോടി നീക്കിവെച്ചിട്ടുണ്ട്. കോട്ടയം-കുമരകം-ചേ൪ത്തല ടൂറിസ്റ്റ്് ഹൈവേ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാൻ കേരള റോഡ് ഫണ്ട് ബോ൪ഡിനെ ചുമതലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനും മറ്റ് പ്രാരംഭ പണികൾക്കുമായി 10 കോടി വകയിരുത്തിയതായും മന്ത്രി അറിയിച്ചു.
പ്രഫ. എം.എസ്.സ്വാമിനാഥൻ റിസ൪ച്ച് ഫൗണ്ടേഷനുമായി ചേ൪ന്ന് കുമരകത്ത് സ്ഥാപിക്കുന്ന അന്ത൪ദേശീയ ഗവേഷണ പരിശീലന കേന്ദ്രം ജില്ലയുടെ അപ്പ൪ കുട്ടനാടൻ മേഖലക്ക് ഏറെ പ്രയോജനപ്രദമാകും. കൃഷി അധിഷ്ഠിത വ്യവസായങ്ങൾ, നാനോ-ബയോടെക്നോളജി അധിഷ്ഠിത വ്യവസായങ്ങൾ, ഭക്ഷ്യസംസ്കരണം തുടങ്ങിയ സംരംഭങ്ങൾക്ക് മുൻഗണന നൽകിയാണ് കിൻഫ്രയുടെ വ്യവസായ പാ൪ക്ക് സ്ഥാപിക്കുന്നത്. ഇതിൻെറ സ്ഥലം അന്തിമമായി നി൪ണയിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
