Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകോര്‍പറേഷനില്‍ ഫയലും...

കോര്‍പറേഷനില്‍ ഫയലും മേശയും കാണാതാവുന്നു

text_fields
bookmark_border
കോര്‍പറേഷനില്‍ ഫയലും മേശയും കാണാതാവുന്നു
cancel

കൊല്ലം: കോ൪പറേഷൻ ഓഫിസിൽ ഫയലുകൾ മാത്രമല്ല ഫയലുകളടങ്ങിയ മേശയും കാണാതാവുന്നതായി കൗൺസിൽ യോഗത്തിൽ പരാതി ഉയ൪ന്നു. ഭരണപക്ഷാംഗവും മുൻ നഗരസഭാചെയ൪മാനുമായ സി.പി.ഐയിലെ ഉളിയക്കോവിൽ ശശിയാണ് മേശയോടെ ഫയലുകൾ അപ്രത്യക്ഷമാവുന്നത് ചൂണ്ടിക്കാട്ടിയത്. കോ൪പറേഷൻ ഓഫിസിൽ ആനുകൂല്യത്തിനായി ഗുണഭോക്താവ് നൽകിയ അപേക്ഷയിൽ തീ൪പ്പാകാത്ത കാര്യം അന്വേഷിച്ചപ്പോൾ ഫയലും മേശയും കാണാനില്ലെന്ന മറുപടിയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നൽകിയത്. മേശ ഉടൻ കണ്ടെത്തുമെന്നും വിശദീകരിച്ചു. പിന്നീട് മേശ കണ്ടെത്തിയതായി അറിഞ്ഞു. ഫയൽ അടങ്ങിയ മേശ മറ്റൊരു സെക്ഷനിലുള്ളവ൪ എടുത്തുകൊണ്ടുപോയതാണത്രെ.
ഗുണഭോക്താക്കളുടെ അപേക്ഷകളിൽ യാഥാസമയം തീ൪പ്പുണ്ടാകാതെ ചില ഉദ്യോഗസ്ഥ൪ കോ൪പറേഷൻെറ ഭരണനേട്ടം പൊളിക്കുകയാണെന്ന് ഉളിയക്കോവിൽ ശശി ആരോപിച്ചു. കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കാൻ സെക്ഷനുകളുടെ ചുമതലയുള്ള ഉയ൪ന്ന ഉദ്യോഗസ്ഥ൪ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story