സൂനാമി പുനരധിവാസ കേന്ദ്രത്തിലെ താമസക്കാര്‍ വലയുന്നു
text_fieldsപരവൂ൪: വെള്ളവും വെളിച്ചവുമില്ലാതെ പൂക്കുളത്ത് സൂനാമി പുനരധിവാസകേന്ദ്രത്തിലെ താമസക്കാ൪ ബുദ്ധിമുട്ടുന്നു. 247 കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടസമുച്ചയത്തിലെ കുടിവെള്ളവിതരണ സംവിധാനമാകെ താറുമാറായ നിലയിലാണ്.
പമ്പിങ് സംവിധാനം തകരാറിലായതിനെതുട൪ന്ന് ഈയിടെ പുതിയ മോട്ടോ൪ സ്ഥാപിച്ചെങ്കിലും പമ്പിങ് കൃത്യമായി നടക്കുന്നില്ല. ഇതിന് ചുമതലക്കാരനില്ലാത്തതാണ് പ്രശ്നമെന്ന് താമസക്കാ൪ പറയുന്നു. വല്ലപ്പോഴുമാണ് പമ്പിങ് നടത്തുന്നത്. ഇത് ആവശ്യത്തിന് ഉപയുക്തമല്ല. ഫ്ളാറ്റ് വളപ്പിൽ വെളിച്ചത്തിന് സൗകര്യങ്ങളൊരുക്കിയിട്ടില്ല. സന്ധ്യമുതൽ പരിസരം ഇരുട്ടിലാണ്. വൈദ്യുതിവിതരണം മിക്കപ്പോഴും മുടങ്ങുന്നു. ഇടുങ്ങിയ മുറികളിൽ കഴിയുന്ന ഇവ൪ വൈദ്യുതിയില്ലാതായാൽ ബുദ്ധിമുട്ടിലാണ്.
മാലിന്യനി൪മാ൪ജന സൗകര്യമില്ലാത്തതും പ്രശ്നമാണ്. മാലിന്യം യഥാസമയം നീക്കംചെയ്യുമെന്ന് നഗരസഭ പറഞ്ഞിരുന്നെങ്കിലും ഉറപ്പ് വാക്കുകളിലൊതുങ്ങി. കല്ലുംകുന്നിൽ നി൪മാണം പൂ൪ത്തിയായ കെട്ടിടസമുച്ചയത്തിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ട്. ഫ്ളാറ്റുകളുടെ പണി കഴിഞ്ഞതല്ലാതെ ജലവിതരണം, വെളിച്ചം, മാലിന്യനി൪മാ൪ജനം എന്നിവക്ക് ക്രമീകരണങ്ങളായില്ല. 272 കുടുംബങ്ങൾക്കാണ് ഇവിടെ താമസസൗകര്യമുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
