ആറ്റുകാല്‍ പൊങ്കാല: റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചുണ്ടാകുന്ന പരിസരമലിനീകരണം, തിരുവനന്തപുരം നഗരസഭക്ക് പൊങ്കാല കഴിഞ്ഞ് പരിസരം ശുചിയാക്കുന്നതിനുണ്ടാകുന്ന അധികചെലവ്, പൊലീസിൻെറ സേവനം ലഭ്യമാക്കുന്നതിനുണ്ടാകുന്ന ചെലവ് തുടങ്ങിയവ സംബന്ധിച്ച് പൊല്യൂഷൻ കൺട്രോൾ ബോ൪ഡ്, തിരുവനന്തപുരം നഗരസഭ, ഇൻകം ടാക്സ് വകുപ്പ്, സംസ്ഥാന പൊലീസ് മേധാവി, ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് തുടങ്ങിയവരോട് ഏപ്രിൽ 20 നകം റിപ്പോ൪ട്ട് നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ചെയ൪പേഴ്സൺ ജസ്റ്റിസ് ജെ.ബി. കോശി നി൪ദേശിച്ചു.
പൊങ്കാല ഉത്സവകാലയളവിൽ ക്ഷേത്രത്തിന് ഭീമമായ വരവ് ലഭിക്കുന്നുണ്ടെങ്കിലും ശുചീകരണം, പൊലീസ് സേവനം തുടങ്ങിയ ചെലവുകളിൽ ക്ഷേത്രം ട്രസ്റ്റിൻെറ സംഭാവനയുണ്ടാകുന്നുണ്ടോ? , ക്ഷേത്രം ട്രസ്റ്റ് ഇൻകം ടാക്സ് നിയമപ്രകാരം രജിസ്റ്റ൪ ചെയ്തിട്ടുണ്ടോ? ക്ഷേത്രം ട്രസ്റ്റ് നടത്തിപ്പ് എന്നീ കാര്യങ്ങൾ സംബന്ധിച്ചും റിപ്പോ൪ട്ട് നൽകണം. ഡോ. പി. പ്രഭാഞ്ജനൻ സമ൪പ്പിച്ച പരാതിയിലാണ് നി൪ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
