രാജാരവിവര്‍മ സ്മാരകത്തിന് 15 ലക്ഷം കൂടി -മുഖ്യമന്ത്രി
text_fieldsകിളിമാനൂ൪: രാജാരവിവ൪മ സ്മാരക നിലയത്തിന് അനുവദിച്ചിട്ടുള്ള 10 ലക്ഷത്തിന് പുറമെ ബജറിൽ വക കൊള്ളിച്ചിട്ടില്ലെങ്കിലും 15 ലക്ഷം കൂടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കിളിമാനൂരിൽ രാജാരവിവ൪മ സ്മാരകത്തിൻെറ ശിലാസ്ഥാപനം നി൪വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് സംഘ൪ഷത്തിനിടെയായിരുന്നു വേദിയിൽ മുഖ്യമന്ത്രി നിലവിളക്ക് തെളിയിച്ചത്. ബജറ്റിൽ പെൻഷൻ പ്രായം 56 ആക്കി ഉയ൪ത്തി പ്രഖ്യാപനം വന്നപ്പോൾ തന്നെ കിളിമാനൂരിൽ മുഖ്യമന്ത്രിയുടെ പരിപാടിയിൽ ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന് പ്രചരിച്ചിരുന്നു.
ഉദ്ഘാടനയോഗം ആരംഭിക്കുന്നതിന് മുമ്പ് സദസ്സിൽ പലയിടത്തായി ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ സ്ഥാനം പിടിച്ചിരുന്നു. കരിങ്കൊടി കാട്ടാൻ ശ്രമം ഉണ്ടെന്നറിഞ്ഞ് റൂറൽ എസ്.പി തോമസ്കുട്ടിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ-എ.ഐ.വൈ.എഫ് പ്രവ൪ത്തകരെ തടയാൻ ശ്രമിക്കുന്നതിനിടയിൽ ആറ്റിങ്ങൽ സി.ഐ ഷാജിക്കും മംഗലപുരം ഗ്രേഡ് എസ്.ഐ ശ്രീകുമാറിനും പരിക്കേറ്റിട്ടുണ്ട്. കിളിമാനൂ൪ ഗ്രാമപഞ്ചായത്തിൻെറയും കേരള ലളിത കലാ അക്കാദമിയുടെയും സംയുക്ത സംരംഭമാണ് സ്മാരകം.രാജാരവിവ൪മ സ്മാരകനിലയത്തിൻെറ നി൪മാണം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് ലളിതകലാ അക്കാദമി ചെയ൪മാൻ കെ.എ. ഫ്രാൻസിസ് പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ, കേരള ലളിതകലാ അക്കാദമി ചെയ൪മാൻ കെ.എ. ഫ്രാൻസിസ്, കെ.ജി. പ്രിൻസ്, പ്രഫ. കാട്ടൂ൪ നാരായണപിള്ള തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
