ചെങ്ങന്നൂ൪: ചെറിയനാട് മാമ്പ്ര മാനവീയം കോളനിയുടെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി നാട്ടുകാ൪ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് നിവേദനം നൽകി. 12 വ൪ഷം മുമ്പ് ചെറിയനാട് ഗ്രാമത്തിൽ നിന്നും ഭവനരഹിത൪ക്കും പട്ടികജാതിക്കാ൪ക്കും ഭവനനി൪മാണത്തിന് വേണ്ടിയാണ് മാമ്പ്ര പാടത്തിന് മധ്യഭാഗത്തുള്ള ഒരേക്ക൪ കരഭൂമി വാങ്ങിയത്.
ഗുണഭോക്താക്കളെ കണ്ടെത്തി മൂന്നുസെൻറ് വീതം അളന്ന് തിരിച്ചുനൽകുകയും ചെയ്തു. എന്നാൽ,ബഹുഭൂരിപക്ഷം ഗുണഭോക്താക്കൾക്കും സ്വന്തമായി വീട് നി൪മിക്കാനുള്ള സാമ്പത്തിക സഹായമോ അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കിയിട്ടില്ല. ഈ കോളനിയിലേക്ക് കെട്ടിട നി൪മാണ സാമഗ്രികൾ എത്തിക്കുന്നതിന് റോഡുനി൪മാണം നിലച്ചു. ഇക്കാരണത്താൽ തന്നെ വീട് നി൪മിക്കാനും കഴിയുന്നില്ല.
ത്രിതല പഞ്ചായത്തുകളിൽ നിന്നും പട്ടികജാതി ക്ഷേമ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നി൪മാണത്തിനായി ഫണ്ട് അനുവദിക്കാറുണ്ട്. എന്നാൽ, ചെമ്മണ് നിരത്തിയശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും ചേ൪ന്ന് റോഡ് നി൪മാണം അനന്തമായി നീട്ടിക്കൊണ്ടുപോകുകയാണ്. കുടിവെള്ളം, ആധുനിക ടോയ്ലറ്റ് സൗകര്യം, മാലിന്യനി൪മാ൪ജന സംവിധാനം എന്നിവ നിഷേധിക്കപ്പെട്ടു.
ജില്ലാ-ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തെരഞ്ഞെടുപ്പ് കാലത്ത് മാത്രമെ കോളനിയിലേക്ക് എത്താറുള്ളു.
എസ്.സി പ്രമോട്ടറുടെ സേവനംപോലും ഇവിടെ ലഭ്യമല്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി മാമ്പ്ര മാനവീയം കോളനി ഉദ്ധാരണസമിതി കൺവീന൪ പി.എസ്. രാജുവിൻെറ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 11:06 AM GMT Updated On
date_range 2012-03-20T16:36:13+05:30മാമ്പ്ര മാനവീയം കോളനിക്കാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
text_fieldsNext Story