ഹരിപ്പാട്: കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല എം.എൽ.എയുടെ മണ്ഡലമായ ഹരിപ്പാടിന് നിരവധി പദ്ധതികൾ ബജറ്റിൽ അനുവദിച്ചു. പ്രവാസി പൊതുമേഖലാ സംയുക്ത പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് അനുവദിച്ചതാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഹരിപ്പാട് പിൽഗ്രിം മെഗാ ടൂറിസം പ്രോജക്ട് ഈ വ൪ഷം നടപ്പാക്കുമെന്നും ഇതിനായി 20 ലക്ഷം വകയിരുത്തിയതായും ബജറ്റിൽ പറയുന്നു.
ഹരിപ്പാട് ഐ.എച്ച്.ആ൪.ഡിയുടെ ആഭിമുഖ്യത്തിൽ അപൈ്ളഡ് സയൻസ് കോളജ് ആരംഭിക്കുന്നതിന് ഒരുകോടി അനുവദിച്ചു.
ഇതിന് പുറമെ പഞ്ചായത്തുകളെ മുഴുവൻ ബന്ധപ്പെടുത്തി 79 കോടിയുടെ കുടിവെള്ള പദ്ധതി, ബി.എഡ് കോളജ്, ഗെസ്റ്റ് ഹൗസ് ,റവന്യൂ ടവ൪, എ.ഇ.ഒ ഓഫിസിന് പുതിയ കെട്ടിടം,ഫിഷറീസ് യൂനിവേഴ്സിറ്റിയുടെ ഉപകേന്ദ്രം, സാംസ്കാരിക നായകന്മാരുടെ സ്മരണ നിലനി൪ത്തുന്ന സമുച്ചയ നി൪മാണം,തൃക്കുന്നപ്പുഴ സി.എച്ച്.സിക്ക് പുതിയ കെട്ടിടം, പട്ടികജാതി വിഭാഗത്തിന് ഐ.ടി.ഐ കെട്ടിട നി൪മാണം, ബി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ ദേശീയ ഗെയിംസ് സ്റ്റേഡിയം, 13 മുറികളുള്ള രണ്ടുനില കെട്ടിടം, ഗേൾസ് സ്കൂളിന് പുതിയ കെട്ടിടം, വലിയഴീക്കലിൽ പാലം, കുറിച്ചിക്കൽ കടവ് പാലം, പള്ളിപ്പാട് നാലുകെട്ടും കവലയിൽ റഗുലേറ്ററി ബ്രിഡ്ജ്, തട്ടാരമ്പലം-തൃക്കുന്നപ്പുഴ റോഡ്, നെടുമുടി-കരുവാറ്റ റോഡ്, പല്ലനയിൽ ഏഴും നല്ലാണിക്കലിൽ നാലും പെരുമ്പള്ളി കാ൪ഗിലിൽ ഏഴും പുലിമുട്ടുകൾ എന്നീ പദ്ധതികൾക്ക് ബജറ്റിൽ നി൪ദേശമുണ്ട്. തൃക്കുന്നപ്പുഴ കടൽഭിത്തിക്ക് തുക വകയിരുത്തിയ ബജറ്റ് മണ്ഡലത്തിൻെറ മുഖഛായ തന്നെ മാറ്റുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാ൪.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 10:47 AM GMT Updated On
date_range 2012-03-20T16:17:04+05:30ഹരിപ്പാടിന് വാരിക്കോരി
text_fieldsNext Story