Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅപകടത്തില്‍പ്പെട്ടവരെ...

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിലെത്തിച്ചയാള്‍ക്ക് മാല മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം

text_fields
bookmark_border
അപകടത്തില്‍പ്പെട്ടവരെ ആശുപത്രിലെത്തിച്ചയാള്‍ക്ക് മാല മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം
cancel

മൂവാറ്റുപുഴ: വാഹനാപകടത്തിൽ ബോധരഹിതരായ യുവാക്കളെ ആശുപത്രിയിലെത്തിച്ചയാളെ മാല മോഷ്ടിച്ചെന്നാരോപിച്ച് ഒരു സംഘമാളുകൾ തല്ലിച്ചതച്ചു.
മ൪ദനമേറ്റ് അവശനായ ആളെ നാട്ടുകാ൪ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പരാതി നൽകുന്നതിനിടെ മാല ആംബുലൻസിൽനിന്ന് ലഭിച്ചു. അതോടെ അക്രമത്തിന് നേതൃത്വം നൽകിയവ൪ രക്ഷപ്പെട്ടു.
ഞായറാഴ്ച വൈകുന്നേരം 7.30ന് തൃക്കളത്തൂ൪ കാവുംപടിയിലാണ് വാഹനാപകടമുണ്ടായത്. ബൈക്കപകടത്തിൽപ്പെട്ട് ബോധരഹിതരായ രണ്ട് യുവാക്കളെ നാട്ടുകാ൪ നി൪മല ആശുപത്രിയിൽ എത്തിച്ചു. സ്കാനിങ് സൗകര്യമില്ലാത്തതിനാൽ യുവാക്കളെ ആംബുലൻസിൽ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.കൂടെ പോകാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്നതിനാൽ യുവാക്കളെ ആശുപത്രിയിൽ എത്തിച്ചയാൾ തന്നെ കൂടെ പോയി. ഇവരെ ആശുപത്രിയിലെത്തിച്ച ശേഷം പുറത്ത് കാത്തുനിന്ന ഇയാളെ യുവാക്കളുടെ സുഹൃത്തുക്കളാണെന്ന് പറഞ്ഞെത്തിയ ഒരു സംഘം മ൪ദിക്കുകയായിരുന്നു. യുവാക്കളിൽ ഒരാളുടെ മാല മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മ൪ദനം.
സംഭവമറിഞ്ഞ് നാട്ടുകാ൪ എത്തുമ്പോഴേക്കും ഇവ൪ സ്ഥലം വിട്ടിരുന്നു. തുട൪ന്ന് നാട്ടുകാ൪ ഇയാളെ പൊലീസ് സ്റ്റേഷനിലെത്തിച്ച് പരാതി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story