വാടാനപ്പള്ളി: മിനി ഹാ൪ബറായി ഉയ൪ത്തിയ ചേറ്റുവ ഹാ൪ബറിൻെറ നി൪മാണം ഈ വ൪ഷം അവസാനത്തിനുള്ളിൽ പൂ൪ത്തിയാക്കുമെന്ന ബജറ്റിലെ തീരുമാനത്തിലൂടെ മത്സ്യത്തൊഴിലാളികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. കോടികളുടെ വികസനമാണ് ഹാ൪ബറിൽ നടപ്പാക്കുന്നത്. രണ്ടിടത്തായി പുലിമുട്ട്, ആയിരത്തോളം ബോട്ടുകൾ ഒരേസമയം അടുപ്പിക്കാനുള്ള സൗകര്യം, മത്സ്യം സൂക്ഷിക്കുന്ന ഫ്രീസ൪, മത്സ്യം കയറ്റുമതി അയക്കാനുള്ള സൗകര്യം, മത്സ്യ-ലേലത്തറ, കംഫ൪ട്ട് സ്റ്റേഷൻ, ലൈറ്റുകൾ തുടങ്ങിയ പദ്ധതികൾ നടപ്പാക്കും. കൂടുതൽ മത്സ്യസമ്പത്തുള്ള മത്സ്യ ബാങ്ക് എന്നറിയപ്പെടുന്ന ചേറ്റുവയിൽ ഏറെ വ൪ഷമായി ഫിഷ്ലാൻഡിൽ കുറച്ച് ബോട്ടുകൾക്കും വള്ളങ്ങൾക്കും മാത്രമെ അടുപ്പിക്കാൻ സൗകര്യമുള്ളൂ.ഏറെ വ൪ഷമായി മിനി ഹാ൪ബറിനായി മത്സ്യത്തൊഴിലാളികളും ജനപ്രതിനിധികളും നാട്ടുകാരും മുറവിളികൂട്ടുന്നത്. മാറി വരുന്ന സ൪ക്കാറുകൾ പ്രഖ്യാപനം നടത്തുകയല്ലാതെ വികസനമൊന്നും നടപ്പാക്കിയില്ല. ബോട്ടുകളാണെങ്കിൽ മണൽ തിട്ടയിലിടിച്ച് തകരുകയുമാണ്.
കഴിഞ്ഞ സ൪ക്കാറിൻെറ കാലത്താണ് മിനി ഹാ൪ബറായി ഉയ൪ത്തിയത്. അന്ന് ചേറ്റുവ, നാട്ടിക നിയോജക മണ്ഡലത്തിൻെറ ഭാഗമായിരുന്നു. 75 ശതമാനം കേന്ദ്ര ഫണ്ടും 25 ശതമാനം സംസ്ഥാന ഫണ്ടും ഉപയോഗിച്ച് വികസനം നടത്താനായിരുന്നു തീരുമാനം. വിദഗ്ധസംഘം പലതവണ ചേറ്റുവ സന്ദ൪ശിച്ച് പരിശോധന നടത്തിയിരുന്നു. തുട൪ന്നാണ് നി൪മാണോദ്ഘാടനം നടത്തിയത്. പണി പിന്നീട് തടസ്സപ്പെട്ടു. പുതിയ സ൪ക്കാ൪ വന്നതോടെ ചേറ്റുവ ഗുരുവായൂരിൻെറ ഭാഗമായി. ഈ വ൪ഷം അവസാനം പണി പൂ൪ത്തിയാക്കാൻ തീരുമാനിച്ചതോടെ ഇനി ദ്രുതഗതിയിൽ നി൪മാണം നടക്കും. വികസനം യഥാ൪ഥ്യമായാൽ മറ്റിടത്തുനിന്നായി നിരവധി ബോട്ടുകളും വള്ളങ്ങളും ചേറ്റുവയിലെത്തും. നിരവധി പേ൪ക്ക് ജോലിയും ലഭിക്കും. ചേറ്റുവയുടെയും സമീപപ്രദേശത്തിൻെറയും മുഖഛായ തന്നെ മാറും. ബജറ്റിൽ തീരുമാനം വന്നതോടെ ഏറെ ആഹ്ളാദത്തിലാണ് മത്സ്യത്തൊഴിലാളികൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 10:40 AM GMT Updated On
date_range 2012-03-20T16:10:09+05:30തീരദേശത്തിന് ആഹ്ളാദമായി ബജറ്റില്‍ ചേറ്റുവ മിനിഹാര്‍ബര്‍
text_fieldsNext Story