ഗുരുവായൂ൪: സി.പി.എം പ്രവ൪ത്തകനെ ആശുപത്രി പരിസരത്തുവെച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ബി.ജെ.പി പ്രവ൪ത്തകൻ അറസ്റ്റിൽ.
ചാവക്കാട് തിരുവത്ര തേ൪ളി വീട്ടിൽ സുമേഷിനെയാണ് (34)പൊലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് തിരുവത്ര സ്വദേശി രാധാകൃഷ്ണനെ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് സുമേഷിൻെറ അറസ്റ്റ് . കഴിഞ്ഞമാസം 27 ന് രാത്രിയാണ് കേസിനാസ്പദ സംഭവം. ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി.പി.എം -ബി.ജെ.പി പ്രവ൪ത്തക൪ തമ്മിലുണ്ടായ സംഘ൪ഷത്തിൽ പരിക്കേറ്റ് മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നയാളെ സന്ദ൪ശിക്കാനെത്തിയതായിരുന്നു രാധാകൃഷ്ണൻ. ഈ കേസിൽ പ്രതികളായ നാലുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 10:38 AM GMT Updated On
date_range 2012-03-20T16:08:05+05:30സി.പി.എം പ്രവര്‍ത്തകനെ വെട്ടിയ കേസ്: ബി.ജെ.പിക്കാരന്‍ അറസ്റ്റില്‍
text_fieldsNext Story