ചേറ്റുവ ടോള്‍: നിരാഹാരം 50 ദിനം പിന്നിട്ടു
text_fieldsചാവക്കാട്: ചേറ്റുവ ടോൾബൂത്ത് നി൪ത്തണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി നടത്തുന്ന നിരാഹാര സമരം 50 ദിവസം പിന്നിട്ടു. മൂന്നാംകല്ല് ഭാഗത്തുനിന്നും പ്രകടനമായി എത്തിയ പ്രവ൪ത്തക൪ റോഡ് ഉപരോധിച്ചു. ടോൾബൂത്തിനടുത്ത് നിരാഹാരത്തിലുള്ള ഹുസൈൻ അകലാടിനെ റോഡ് ഉപരോധിക്കുന്നതിനായി ഇരുറോഡുകളുടെയും മധ്യഭാഗത്ത് കട്ടിലിൽ കൊണ്ടുവന്ന് കിടത്തി. ഇതിനിടെ ബൂത്തിനടുത്തുവെച്ച് ചാവക്കാട് എസ്.ഐ കെ. മാധവൻകുട്ടിയുടെ നേതൃത്വത്തിൽ പ്രകടനക്കാരെ പൊലീസ് തടഞ്ഞു. മുഖ്യധാരാ രാഷ്ട്രീയ പാ൪ട്ടികൾ സമരത്തിന് പാരവെക്കാൻ ശ്രമിക്കുകയാണെന്നും അതിന് ഉദാഹരണമാണ് കഴിഞ്ഞദിവസം യൂത്ത് കോൺരഗസ് മാ൪ച്ചിൽ ടോൾ ബൂത്ത് തല്ലിത്തക൪ത്തതെന്ന് യോഗം ഉദ്ഘാടനം ചെയ്ത പി.ഡി.പി ജില്ലാ പ്രസിഡൻറ് ടി.എം. മജീദ് പറഞ്ഞു. ജില്ലാ സെക്രട്ടറി സലീം കടലാഴി, ജില്ലാ ട്രഷറ൪ അബ്ദുൽ ഖാദ൪ കൊരട്ടിക്കര, പി.ടി.യു.സി ജില്ലാ സെക്രട്ടറി പി.എസ്. ഉമ്മ൪ എന്നിവ൪ സംസാരിച്ചു. പ്രകടനത്തിന് മണ്ഡലം പ്രസിഡൻറ് മൊയ്നുദ്ദീൻ കറുകമാട്, ഫിറോസ്, സലീം, ഹരിദാസ് എന്നിവ൪ നേതൃത്വം നൽകി. ഇതിനിടെ ഏഴാം തവണ നിരാഹാരമിരുന്നിരുന്ന ഹുസൈൻ അകലാടിനെ പൊലീസ് അറസ്റ്റ് ചെയ്ത് താലൂക്കാശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹം നിരാഹാരം തുടരുകയാണ്. ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവ൪ത്തക൪ പന്തംകൊളുത്തി പ്രകടനം നടത്തി. തുട൪ന്ന് ബഷീ൪ തങ്ങൾ എടക്കഴിയൂ൪ സമരപ്പന്തലിൽ നിരാഹാരമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
