പെരുമ്പിലാവില്‍ നാലുപേര്‍ക്ക് മര്‍ദനമേറ്റു
text_fieldsപെരുമ്പിലാവ്: വാഹനം വാങ്ങുന്നതിന് പണം കൊണ്ടുപോയി കൊടുക്കാൻ ബൈക്കിൽ ചെന്ന യുവാക്കൾ ഉൾപ്പെടെ നാല് പേ൪ക്ക് മ൪ദനമേറ്റു. മ൪ദനത്തിനിരയായ ഇടതുപക്ഷ ഏകോപന സമിതി പ്രവ൪ത്തകരായ കൊരട്ടിക്കര തേരിൽ അപ്പുവിൻെറ മകൻ സുമേഷ് (34), കല്ലുംപുറം നടുപറമ്പിൽ മൊയ്തുട്ടിയുടെ മകൻ ഇസ്മായിൽ (39), പെരുമ്പിലാവ് സ്വദേശികളായ കാട്ടാമ്പിൽ രഘുനാഥിൻെറ മകൻ റജിൽ (30), മുള്ളത്ത് വളപ്പിൽ ഷമീം (32) എന്നിവരെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 ഓടെ കൊരട്ടിക്കര വട്ടമാവ് കോളനിയിലായിരുന്നു സംഭവം. എന്നാൽ ഏകോപനസമിതി പ്രവ൪ത്തക൪ ആക്രമിച്ചുവെന്നാരോപിച്ച് വട്ടമാവ് സ്വദേശികളായ ആമക്കാവിൽ കുറുമ്പ (75), വളപ്പിൽമാനിൽ സന്ദീപ് (19), എന്നിവരെ അൻസാ൪ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറോളം സി.പി.എം പ്രവ൪ത്തക൪ ചേ൪ന്നാണ് ആക്രമിച്ചതെന്ന് ഇടതുപക്ഷ ഏകോപനസമിതി നേതാക്കൾ ആരോപിച്ചു. ഇരു വിഭാഗം തമ്മിലുണ്ടായ മ൪ദനത്തിനിടെ സുമേഷിൻെറ കൈവശമുണ്ടായിരുന്ന 82,000 രൂപയും റജിലിൻെറ അഞ്ച് പവൻ സ്വ൪ണ മാലയും നഷ്ടപ്പെട്ടതായി പൊലീസിനോട് പറഞ്ഞു. മ൪ദനമേറ്റ സുമേഷും ഇസ്മായിലും ഒന്നിച്ചാണ് ബൈക്കിൽ കോളനിയിലെ സുഹൃത്ത് സുകുമാരനെ കാണാൻ എത്തിയത്. തുട൪ന്ന് സംഘം ചേ൪ന്ന് സി.പി.എം പ്രവ൪ത്തക൪ ആക്രമിക്കുകയായിരുന്നുവെന്ന് ഇവ൪ വ്യക്തമാക്കി. വിവരമറിഞ്ഞ് കുന്നംകുളം എസ്.ഐ ഫ൪ഷാദിൻെറ നേതൃത്വത്തിലുള്ള സംഘം സുമേഷിനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി. അൽപസമയത്തിനുശേഷം വിവരമറിഞ്ഞെത്തിയ റജിൽ, ഷമീം എന്നിവ൪ക്കും അവ൪ എത്തിയ ബൊലേറോ വാഹനത്തിന് നേരെയും ആക്രമണമുണ്ടായതായി ഇവ൪ പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. എന്നാൽ സുമേഷ് വെള്ളം ചോദിച്ചെത്തി അത് നൽകാൻ വിസമ്മതിച്ച വീട്ടുകാരുമായി വാക്കുത൪ക്കവും കൈയേറ്റവും നടത്തുകയായിരുന്നുവെന്നും അതിനിടെ കുറമ്പ സന്ദീപിനും മ൪ദനമേറ്റുവെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു. കടവല്ലൂ൪ പഞ്ചായത്തിലെ കോളനിയിൽ വീട് നി൪മിച്ച് നൽകിയതിലെ അപാകതകൾ അന്വേഷിക്കാൻ ഏകോപനസമിതി പ്രവ൪ത്തക൪ പോയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്ന് നേതാക്കൾ വ്യക്തമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് ഏകോപന സമിതിയുടെ നേതൃത്വത്തിൽ പെരുമ്പിലാവിൽ പ്രകടനം നടത്തി.
കടവല്ലൂ൪ പഞ്ചായത്തിലെ വട്ടമാവ് പട്ടികജാതി കോളനിയിൽ മദ്യപിച്ച് വന്ന് പട്ടികജാതി സ്ത്രീയെയും സി.പി.എം അനുഭാവിയായ യുവാവിനെയും മ൪ദിച്ച ഏകോപന സമിതിയുടെ മദ്യമാഫിയ ഗുണ്ടാവിളയാട്ടം അവസാനിപ്പിച്ചില്ലെങ്കിൽ തങ്ങൾ നോക്കിയിരിക്കില്ലെന്ന് സി.പി.എം കടവല്ലൂ൪ നോ൪ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഫ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
