ആമ്പല്ലൂ൪: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലിയേക്കരയിൽ നിരാഹാരമനുഷ്ഠിക്കുന്ന സി.പി.ഐ -എം.എൽ സംസ്ഥാന കമ്മിറ്റിയംഗം സി.എ. ഹസീനയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ടോൾപ്ളാസയിൽ നിരാഹാര സമരത്തിനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. സമരപ്പന്തലിൽനിന്ന് ആംബുലൻസിലാണ് സമരസമിതി പ്രവ൪ത്തക൪ ഹസീനയെ ടോൾപ്ളാസയിലെത്തിച്ചത്. ടോൾബൂത്തുകൾക്കിടയിൽ റോഡിൽ കിടന്ന് മുദ്രാവാക്യം മുഴക്കിയ ഹസീനയെയും എട്ട് സി.പി.ഐ-എം.എൽ പ്രവ൪ത്തകരെയും അറസ്റ്റ് ചെയ്തു. പ്രതിഷേധ ധ൪ണ രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജയൻ കോനിക്കര, എം.ബി. ചന്ദ്രൻ, രാജൻ പട്ളാത്ത്, ബാബുരാജ്, ഐ.ആ൪. ബിജു, സുനിൽകുമാ൪, വിഷ്ണു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തിൽ വിട്ടു. ജില്ലാ ആശുപത്രി ഐ.സി.യുവിലാണ് ഹസീനയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ടോൾവിരുദ്ധ നിരാഹാര സമരം 36 ദിവസം പിന്നിട്ടു. ടി.എൽ. സന്തോഷ്, പി.വി. സന്തോഷ് എന്നിവരും നിരാഹാരത്തിലാണ്. തിങ്കളാഴ്ച സമരപ്പന്തലിൽ തൃശൂ൪ നാടക സംഘത്തിൻെറ നേതൃത്വത്തിൽ ‘പാലം’ എന്ന പ്രതിഷേധ നാടകം അരങ്ങേറി. പ്രബലൻ, സി.ആ൪. രാജൻ, കെ.പി. ഹരി, സുധി, ഡി.സി. മാത്യു എന്നിവ൪ നേതൃത്വം നൽകി. പ്രഫ. എസ്. സുധീഷ് സമരപ്പന്തലിലെത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2012 10:34 AM GMT Updated On
date_range 2012-03-20T16:04:02+05:30ടോള്‍സമരം: ഹസീനയെ അറസ്റ്റ് ചെയ്ത് നീക്കി
text_fieldsNext Story