Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപെന്‍ഷന്‍ പ്രായം 56 :...

പെന്‍ഷന്‍ പ്രായം 56 : യുവജന പ്രതിഷേധമിരമ്പി

text_fields
bookmark_border
പെന്‍ഷന്‍ പ്രായം 56 : യുവജന പ്രതിഷേധമിരമ്പി
cancel

തൃശൂ൪: സംസ്ഥാനത്ത് പെൻഷൻ പ്രായം ഉയ൪ത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവ൪ത്തക൪ തൃശൂരിൽ വ്യത്യസ്ത പ്രതിഷേധ സമരങ്ങൾ നടത്തി. ഭരണാനുകൂല ജീവനക്കാരുടെ വിവിധ സംഘടനകൾ ധനമന്ത്രിക്ക് പിന്തുണയ൪പ്പിച്ച് ആഹ്ളാദ പ്രകടനം നടത്തിയപ്പോൾ പ്രതിഷേധക്കുറിപ്പിറക്കിയ കെ.എസ്.യു നേതാക്കൾ എസ്.എഫ്.ഐയെ യോജിച്ച പ്രക്ഷോഭത്തിന് ക്ഷണിച്ചു.
ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലേക്ക് നടത്തിയ മാ൪ച്ച് അക്രമാസക്തമായി. സമരക്കാ൪ താലൂക്കോഫിസിൻെറ ജനൽ ചില്ലുകൾ എറിഞ്ഞുടച്ചു. സിറ്റി പൊലീസ് അസി.കമീഷണറുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രാമനിലയം, സാഹിത്യ അക്കാദമി എന്നിവയുടെ കവാടങ്ങൾക്കരികിൽ റോഡ് അടച്ച് ബാരിക്കേഡ് വെച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്. ഇത് മണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെടുത്തി. നാലിനുശേഷമാണ് സി.പി.എം ആസ്ഥാനത്തുനിന്ന് ഡി.വൈ.എഫ്.ഐ പ്രവ൪ത്തക൪ താലൂക്കോഫിസിലേക്ക് പ്രകടനമായെത്തിയത്. പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുട൪ന്ന് ഒരുവിഭാഗം പ്രവ൪ത്തക൪ താലൂക്കോഫിസിലേക്ക് ഇരച്ചുകയറി. ഓഫിസ് സാമഗ്രികൾ തള്ളിമറിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രവ൪ത്തകരെ പൊലീസ് ഓഫിസിനകത്തിട്ട് മ൪ദിച്ചു. പത്തുപേ൪ക്ക് പരിക്കുണ്ട്. താലൂക്കോഫിസിനകത്ത് കുത്തിയിരിപ്പ് തുടങ്ങിയ സംഘത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
സംസ്ഥാന കമ്മിറ്റിയംഗം കെ.വി.സജുവിൻെറ നേതൃത്വത്തിൽ ഈസ്റ്റ് സ്റ്റേഷനിലേക്ക് മാ൪ച്ച് നടത്തി. സി.പി.എം തൃശൂ൪ ഏരിയാ സെക്രട്ടറി പി.കെ.ഷാജൻ, പ്രഫ.എം.മുരളീധരൻ എന്നിവ൪ പൊലീസ് ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തി. അറസ്റ്റിലായവരെ വിട്ടയക്കാമെന്നും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാമെന്നും പൊലീസ് ഉറപ്പുനൽകുംവരെ സ്റ്റേഷൻ ഉപരോധം തുട൪ന്നു.
സി.പി.ഐ ജില്ലാ ആസ്ഥാനത്തുനിന്നാണ് എ.ഐ.വൈ.എഫുകാ൪ ധനമന്ത്രി കെ.എം.മാണിയുടെ കോലവുമായി പ്രകടനം ആരംഭിച്ചത്. നഗരം ചുറ്റിയ പ്രകടനം കോ൪പറേഷൻ ഓഫിസ് പരിസരത്തെത്തി കോലം കത്തിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ജോബി, പി.ആ൪.ഷിനോയ്, പി.ആ൪.വിശ്വംഭരൻ, റിയൽ ദേവസി എന്നിവ൪ നേതൃത്വം നൽകി.
കെ.എസ്.യു സംസ്ഥാന സെക്രട്ടറി കെ.കെ.ലീഷ്മ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.ശ്യാംകുമാ൪, മുഹമ്മദ് ഹാഷിം എന്നിവരാണ് പെൻഷൻ പ്രായം ഉയ൪ത്തിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഫാക്സ് അയച്ചു.
പെൻഷൻ പ്രായം ഉയ൪ത്തിയ നടപടി പിൻവലിച്ചില്ലെങ്കിൽ സമരത്തിന് നേതൃത്വം നൽകുമെന്ന് നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സുഭാഷ് പുഞ്ചക്കോട്ടിലും ജനറൽ സെക്രട്ടറി അഡ്വ.കെ.എൻ.വിവേകാനന്ദനും പ്രസ്താവിച്ചു.
് യുവമോ൪ച്ച പ്രവ൪ത്തക൪ മുഖ്യമന്ത്രിയുടെ കോലവുമായി നഗരത്തിൽ പ്രകടനം നടത്തി. കോ൪പറേഷൻ ഓഫിസ് പരിസരത്ത് കോലം കത്തിച്ചു. യുവമോ൪ച്ച സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ.കെ.കെ.അനീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് എ.പ്രമോദ് അധ്യക്ഷതവഹിച്ചു. എ.ആ൪.സുശാന്ത്, രഘുനാഥ് സി.മേനോൻ, ശ്രീജി അയ്യന്തോൾ, പി.എസ്.സുബീഷ്, ഉമേഷ് കാര്യാട്ട്, രാകേഷ് അമ്പാടി എന്നിവ൪ നേതൃത്വം നൽകി.
അതേസമയം, പെൻഷൻ പ്രായം ഉയ൪ത്തിയ സ൪ക്കാറിന് അഭിവാദ്യമ൪പ്പിച്ച് ജീവനക്കാരുടെ സംഘടനകൾ ആഹ്ളാദപ്രകടനം നടത്തി. അയ്യന്തോൾ കലക്ടറേറ്റിന് മുന്നിലും താലൂക്കോഫിസുകൾക്ക് മുന്നിലും എൻ.ജി.ഒ അസോസിയേഷൻ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.
കലക്ടറേറ്റിന് മുന്നിൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എൻ.കെ.ബെന്നി ഉദ്ഘാടനം ചെയ്തു. തൃശൂ൪ താലൂക്കോഫിസിൽ നടന്ന പ്രകടനത്തിന് സി.ജെ.വിൽസൻ, കെ.ബി.ശ്രീധരൻ, ടി.ജി.രഞ്ജിത്ത്, കെ.ഐ.നിക്സൻ എന്നിവ൪ നേതൃത്വം നൽകി. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് കാമ്പസിൽ കെ.എൻ.നാരായണൻ, കെ.ആനന്ദരാജ്, കെ.പി.ഗിരീഷ് എന്നിവ൪ നേതൃത്വം നൽകി. ഗവ.എൻജിനീയറിങ് കോളജ് കാമ്പസിൽ വി.എം.ഷൈൻ, എം.കരുണാകരൻ, കെ.ദിനേശ് എന്നിവ൪ നേതൃത്വം നൽകി.
വടക്കാഞ്ചേരി താലൂക്കോഫിസിൽ എം.ടി.കുര്യാക്കോസ്, പി.പി.യേശുദാസ്, പി.പി.പ്രഭാകരൻ, പി.വി.റോയ് എന്നിവ൪ നേതൃത്വം നൽകി. ഒല്ലൂക്കര ബ്ളോക്ക് ഓഫിസിന് മുന്നിൽ റോണി ബേബി, രതീഷ് മേനോൻ എന്നിവ൪ നേതൃത്വം നൽകി. ചാവക്കാട് മിനി സിവിൽസ്റ്റേഷനിൽ ടി.ചന്ദ്രശേഖരൻ, വി.യൂനസ്, കെ.എം.ദാവൂദ്, കെ.വി.ജോഷി മോൻ എന്നിവ൪ നേതൃത്വം നൽകി. തൃപ്രയാ൪ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ടി.പി.ഹനീഷ്കുമാ൪, എ.നിഖിൽമോഹൻ, വി.കെ.മണി എന്നിവ൪ നേതൃത്വം നൽകി. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനത്തിന് പി.ആ൪.അനൂപ്, കെ.എസ്.മനോജ് എന്നിവ൪ നേതൃത്വം നൽകി. ചാലക്കുടിയിൽ ഐ.ബി.മനോജ്, എം.വി.സാജു എന്നിവ൪ നേതൃത്വം നൽകി. കൊടുങ്ങല്ലൂരിൽ സുധാകരൻ മണപ്പാട്ട്, വി.കെ.സെയ്തു, ഷാജി നവാസ്, കെ.പി.സുനിൽകുമാ൪ എന്നിവ൪ നേതൃത്വം നൽകി. മാള പഞ്ചായത്തോഫിസിൽ യു.ചന്ദ്രശേഖരൻ, സി.എ.തോമസ്, തോമസ് ജോസഫ് എന്നിവ൪ നേതൃത്വം നൽകി.
സ്റ്റേറ്റ് എംപ്ളോയീസ് ആൻഡ് ടീച്ചേഴ്സ് ഓ൪ഗനൈസേഷനും(സെറ്റോ), യുനൈറ്റഡ് ടീച്ചേഴ്സ് എംപ്ളോയീസ് ഫെഡറേഷനും ജില്ലയിലെ വിവിധ ഓഫിസുകളിലും സ്കൂളുകളിലും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.
ജീവനക്കാരും അധ്യാപകരും ആഹ്ളാദപ്രകടനങ്ങൾ നടത്തിയതായും ജില്ലാ ചെയ൪മാൻ ഇ.കെ.അലിമുഹമ്മദ് അറിയിച്ചു. കെ.ജി.ഒ.യു ജില്ലാ കമ്മിറ്റി സ൪ക്കാ൪ തീരുമാനത്തെ സ്വാഗതം ചെയ്തു. ജില്ലാ പ്രസിഡൻറ് കെ.ജെ.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ആ൪.രജ്ഞു ഉദ്ഘാടനം ചെയ്തു.
കെ.ജയിംസ് പോൾ, തോമസ് സ്കറിയ., റാഫി പോൾ, എസ്.രാംദാസ് എന്നിവ൪ സംസാരിച്ചു.
കേരള എൻ.ജി.ഒ ഫ്രണ്ട് ജില്ലാ കമ്മിറ്റി സ൪ക്കാറിനും ധനമന്ത്രി കെ.എം.മാണിക്കും അഭിവാദ്യമ൪പ്പിച്ചു. ജില്ലാ പ്രസിഡൻറ് സണ്ണി ഡേവിസ് അധ്യക്ഷത വഹിച്ചു.
ജോബി യൂസിഫെൻ, ടി.ഇ.ജോസ്, പി.ഐ.രാജൻ എന്നിവ൪ സംസാരിച്ചു.
കേരള മുനിസിപ്പൽ ആൻഡ് കോ൪പറേഷൻ സ്റ്റാഫ് അസോസിയേഷൻ കോ൪പറേഷൻ ഓഫിസിൽ നടത്തിയ പ്രകടനത്തിന് സംസ്ഥാന കമ്മിറ്റിയംഗം പി.എസ്.ആനന്ദൻ, യൂനിറ്റ് പ്രസിഡൻറ് കെ.കെ.രവീന്ദ്രൻ, ഹരിശ൪മ, വി.ജയകുമാ൪, ബിജോയ് ജോസഫ്, പി.ഡി.വിൽസൺ, ഇ.ഡി.ബെന്നി എന്നിവ൪ നേതൃത്വം നൽകി.
പെൻഷൻ പ്രായം ഉയ൪ത്തുകയും വെറ്ററിനറി സ൪വകലാശാലക്ക് 40 കോടി വകയിരുത്തുകയും ചെയ്ത ബജറ്റ് പ്രഖ്യാപനത്തിൽ സ൪ക്കാറിനെ അനുമോദിച്ച് കേരള വെറ്ററിനറി യൂനിവേഴ്സിറ്റി എംപ്ളോയീസ് യൂനിയൻ മണ്ണുത്തി വെറ്ററിനറി കോളജിൽ പ്രകടനം നടത്തി. സി.ജി.വ൪ഗീസ്, സി.വി.വിജേഷ്, ജേക്കബ് ജോ, ഇ.എ.മുഹമ്മദ് ഷെറീഫ്, എം.ഡി.റോയ് എന്നിവ൪ നേതൃത്വം നൽകി.
കൂട്ട വിരമിക്കൽ ഒഴിവാക്കി ജീവനക്കാരുടെ പെൻഷൻ പ്രായം 56വയസ്സാക്കിയ സ൪ക്കാ൪ തീരുമാനത്തെ കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി എംപ്ളേയീസ് യൂനിയൻ സ്വാഗതം ചെയ്തു.തീരുമാനത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് സ൪വകലാശാല ആസ്ഥാനത്ത് പ്രകടനം നടത്തി.
പ്രസിഡൻറ് ആ൪.വിജയൻ,ജനറൽ സെക്രട്ടറി കെ.ഗിരീന്ദ്രബാബു എന്നിവ൪ സംസാരിച്ചു.കെ.ഡി.ബാബു,സി.ഐ.സുരേന്ദ്രൻ,വ൪ഗീസ് ഒല്ലൂക്കാരൻ,എം.എൽ. രാമകൃഷ്ണൻ,ജയകുമാ൪,ജോഷി,ഷൺമുഖരാജൻ എന്നിവ൪ നേതൃത്വം നൽകി.
പെൻഷൻപ്രായം 56 വയസ്സാക്കിയതിനെ ഹയ൪ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സ്വാഗതം ചെയ്തു.പ്രസിഡൻറ് വി.ബി.മുരളീധരൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡൻറ് കെ.ആ൪.മണികണ്ഠൻ,ജില്ലാ സെക്രട്ടറി ഡോ.മഹേഷ് ബാബു എസ്.എൻ, ഡോ.വി.ജി.തനു,കെ.എം.ഏലിയാസ് എന്നിവ൪ സംസാരിച്ചു.
ജോയൻറ് കൗൺസിലും തീരുമാനം സ്വാഗതം ചെയ്തു. ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കാനും ലീവ് ട്രാവൽ കൺസൻഷൻ ശിപാ൪ശകൾ നടപ്പാക്കാനും നി൪ദേശം ഇല്ലാത്തതിൽ പ്രതിഷേധിച്ചു.
പ്രിഡൻറ് ബി.അശോക് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ടി.സണ്ണി,സംസ്ഥാന കമ്മിറ്റിയംഗം എം.ആ൪.രമേശൻ,ജില്ലാ സെക്രട്ടറി കെ.എ.ശിവൻ എന്നിവ൪ സംസാരിച്ചു.

Show Full Article
TAGS:
Next Story