ജനകീയ കുടിവെള്ള പദ്ധതി
text_fieldsചെ൪പ്പുളശ്ശേരി: വീട്ടിക്കാട് പ്രദേശത്ത് ‘ഓഫ൪’ സാമൂഹിക സേവക സംഘത്തിൻെറ സഹകരണത്തോടെ നി൪മിച്ച ജനകീയ കുടിവെള്ള പദ്ധതി കെ.എസ്. സലീഖ എം.എൽ.എ നാടിന് സമ൪പ്പിച്ചു. പൊതുസമ്മേളനവും റിലീഫ് വിതരണവും മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ. സുരേഷ് അധ്യക്ഷത വഹിച്ചു. കൺവീന൪ ഹംസ കൊല്ലത്ത്, അബ്ദുല്ലക്കോയ കോഴിക്കോട്, എൻജിനീയ൪ പി.എൻ.എം മുസ്തഫ, സുബൈ൪ മഞ്ചേരി, ശീലത്ത് വീരാൻകുട്ടി, കെ.കെ.എ അസീസ്, കെ. നബിലാഹംസ, കെ.ടി. സത്യൻ, അബ്ബാസ് കരിങ്കറ, എം. ഗോവിന്ദൻകുട്ടി, ടി. ഹരിശങ്കരൻ, എൻ. കുഞ്ഞാൻഹാജി, കുഞ്ഞികണ്ണൻ, സുജാത വിജയൻ എന്നിവ൪ സംസാരിച്ചു.
കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിൽ ജനകീയ കുടിവെള്ളവിതരണം തുടങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മേഖലയിൽ വാഹനത്തിലാണ് വെള്ളം എത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
