തലശ്ശേരി മാലിന്യ വിരുദ്ധസമരം; നഗരസഭയുടെ മാലിന്യവണ്ടി കത്തിച്ചു
text_fieldsതലശ്ശേരി: മാലിന്യ വിരുദ്ധസമരം നടക്കുന്ന തലശ്ശേരിയിലെ പുന്നോൽപ്പൊട്ടിപ്പാലത്ത് സംഘ൪ഷം തുടരുന്നതിനിടെ നഗരസഭയുടെ മാലിന്യവണ്ടിക്ക് തീയിട്ടു. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. തീയണക്കുന്നതിനായി ഫയ൪ഫോഴ്സുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച പുല൪ച്ചെ നാല് മണിയോടെയാണ് പൊലീസ് എത്തി സമരപ്പന്തൽ പൊളിക്കുകയും തലശ്ശേരി നഗരസഭയിലെ മാലിന്യം ഗ്രൗണ്ടിൽ തള്ളുകയും ചെയ്തത്. ഇത് തടയാൻ ചെന്ന 20 സത്രീകളുൾപെടെ 60 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.
വൻ സന്നാഹവുമായെത്തിയാണ് പൊലീസ് സമരപ്പന്തൽ പൊളിച്ച് നീക്കിയത്. പിന്നീട് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനക്കൂട്ടത്തിന് നേരെ റബ്ബ൪ ലാത്തി വീശി. നിരവധി പേ൪ക്ക് ലാത്തിയടിയേറ്റു. സമരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് രക്ഷിതാക്കൾക്കും സമരക്കാ൪ക്കുമെതിരെ ബാലപീഡനത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് തലശ്ശേരിയിലും ന്യൂമാഹി പഞ്ചായത്തിലും സമരസമിതി ഹ൪ത്താലിന് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
