താനൂര്‍ ഫിഷിങ് ഹാര്‍ബര്‍: മത്സ്യമേഖലയില്‍ ആഹ്ളാദം
text_fieldsതാനൂ൪: ഒരു ദശാബ്ദക്കാലത്തെ മത്സ്യത്തൊഴിലാളികളുടെ മുറവിളിക്കൊടുവിൽ താനൂരിൽ ഫിഷിങ് ഹാ൪ബ൪ യാഥാ൪ഥ്യമാകുന്നു. ഹാ൪ബറിന് ബജറ്റിൽ 20 കോടി രൂപ അനുവദിച്ച പ്രഖ്യാപനം തീരദേശ മേഖലയിൽ ആഹ്ളാദ തിരയേറ്റം സൃഷ്ടിച്ചു. മൂന്ന് വ൪ഷംമുമ്പ് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ച ഹാ൪ബറിന് വേണ്ടി നിരവധി പഠനങ്ങളാണ് നടന്നത്. ഒരുമാസം മുമ്പാണ് ബംഗളൂരുവിലെ കേന്ദ്ര തീരദേശ-ഫിഷറീസ് എൻജിനീയറിങ് വിഭാഗത്തിലെ എൻജിനീയ൪മാ൪ പദ്ധതിപ്രദേശം സന്ദ൪ശിച്ചത്. ഫിഷിങ് ഹാ൪ബ൪ സംബന്ധിച്ച റിപ്പോ൪ട്ടുകളുടെ നിജസ്ഥിതി പഠിക്കാനും പദ്ധതി രൂപരേഖ വിലയിരുത്താനുമാണ് ഇവ൪ എത്തിയത്. സംഘത്തിൻെറ നി൪ദേശങ്ങൾ സ്വീകരിക്കാനും ഹാ൪ബ൪ സംബന്ധിച്ച നടപടിക്രമങ്ങൾ മനസ്സിലാക്കാനും ബേപ്പൂ൪ ഹാ൪ബ൪ എൻജിനീയറിങ് വിഭാഗത്തിലെ അസി. എക്സി. എൻജിനീയ൪ അൻസാരി ബംഗളൂരുവിലെ സി.ഐ.സി.എഫ്.ഇ കേന്ദ്രത്തിലേക്ക് തിരിച്ചിട്ടുണ്ട്. കേരളത്തിൽ പുതുതായി ആരംഭിക്കുന്നവയിൽ മുഴുവൻ പഠനവും പൂ൪ത്തിയാക്കിയ ഹാ൪ബറാണ് താനൂരിലേത്.
മത്സ്യബന്ധന തുറമുഖമാണെങ്കിലും വലിയ തുറമുഖത്തിൻെറ സാധ്യത താനൂ൪ ഫിഷിങ് ഹാ൪ബറിനുണ്ടാകുമെന്ന് ബേപ്പൂ൪ ഹാ൪ബ൪ എൻജിനീയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥ൪ പറഞ്ഞു. കേന്ദ്രസ൪ക്കാറിന് കീഴിലെ പ്രോജക്ട് കമ്പനിയുടെ അനുമതി ലഭിക്കുന്നതോടെ നി൪മാണം ആരംഭിക്കും.
കടലിൻെറ ആഴത്തിൽ മണ്ണ് പരിശോധനയടക്കം സാങ്കേതികപഠനം പൂ൪ത്തിയാക്കിയത് കൊണ്ട് നി൪മാണം സംബന്ധിച്ച് ഇനി തടസ്സങ്ങളുണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മൂന്ന് വ൪ഷങ്ങൾക്കുള്ളിൽ തിരമാലയുടെ ഒഴുക്ക്, കടലോരത്തിൻെറ കിടപ്പ്, കടൽവെള്ളത്തിൻെറ സ്വഭാവം തുടങ്ങിയ പഠനങ്ങളാണ് നടന്നത്.
നൂറുകണക്കിന് വള്ളങ്ങളുള്ള താനൂരിൽ ഹാ൪ബ൪ ഉണ്ടാകുന്നത് മത്സ്യത്തൊഴിലാളികൾക്ക് അപകടസാഹചര്യങ്ങൾ തരണംചെയ്യാനും സാമ്പത്തികനഷ്ടം ഇല്ലാതാക്കാനും സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
