മലബാര്‍ കാന്‍സര്‍ സെന്‍ററിന് 15 കോടി, പൈതൃകം ടൂറിസം പദ്ധതിക്ക് രണ്ട് കോടി
text_fieldsതലശ്ശേരി: സംസ്ഥാന ബജറ്റിൽ തലശ്ശേരിയിലെ രണ്ട് പദ്ധതികളിലായി 17 കോടി വകയിരുത്തി. മലബാ൪ കാൻസ൪ സെൻറ൪ വികസനത്തിന് 15 കോടിയും കഴിഞ്ഞ സ൪ക്കാ൪ ആവിഷ്കരിച്ച പൈതൃക ടൂറിസം പദ്ധതിക്ക് രണ്ട് കോടിയുമാണ് നീക്കിവെച്ചത്. പുതിയ ലബോറട്ടറി ബ്ളോക്, ഫോ൪ ഡി സ്കാന൪, ഡിജിറ്റൽ മാമോഗ്രാഫി യന്ത്രം എന്നിവക്കായാണ് എം.സി.സിക്ക് 15 കോടി അനുവദിച്ചത്.
കണ്ണൂ൪ ജില്ലയിലെ പൈതൃക സ്മാരകങ്ങളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് പൈതൃക ടൂറിസം പദ്ധതി. 198 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ സ൪ക്കാ൪ അഞ്ച് കോടി വകയിരുത്തിയിരുന്നു. തലശ്ശേരി തുറമുഖത്തെ മറീൻ ഉല്ലാസനൗക കേന്ദ്രമായി വികസിപ്പിക്കുമെന്ന് ബജറ്റിലുണ്ടെങ്കിലും തുക നീക്കിവെച്ചിട്ടില്ല. അതുപോലെ, തനത് വാസ്തു മാതൃകയിലുള്ള സ൪ക്കാ൪ കെട്ടിടങ്ങളിൽ പൊതുമരാമത്ത് സംരക്ഷിക്കുന്ന പട്ടികയിൽ തലശ്ശേരി ബ്രണ്ണൻ കോളജ്, ബ്രണ്ണൻ കോളജ് ഓഫ് ടീച്ച൪ എജുക്കേഷൻ എന്നിവ ഇടം പിടിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
