വനിതാ യാത്രക്കാരുടെ സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ചയില്ല
text_fieldsകൊച്ചി: ട്രെയിനുകളിലെ വനിതാ യാത്രക്കാ൪ക്ക് സുരക്ഷ ഉറപ്പാക്കാൻ പൊലീസിലെ 218 പേ൪ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന സംസ്ഥാന സ൪ക്കാറിൻെറ ആവശ്യം റെയിൽവേ അനുവദിച്ചില്ല. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും ഇതിനായി സീസൺ ടിക്കറ്റെടുത്ത് പൊലീസിനെ ട്രെയിനുകളിൽ വിന്യസിക്കുമെന്നും മുഖ്യമന്ത്രി. സൗത് റെയിൽവേ സ്റ്റേഷനിൽ മെമു ട്രെയിനുകളുടെ സ൪വീസ് ഉദ്ഘാടനം ചെയ്ത ശേഷം സ൪ക്കാറും ഡി.ജി.പിയും ഇതുസംബന്ധിച്ച് നൽകിയ കത്തിൽ തീരുമാനം എന്തായെന്ന് മാധ്യമപ്രവ൪ത്തകരുടെ സാന്നിധ്യത്തിൽ റെയിൽവേ ഡിവിഷനൽ മാനേജ൪ രാജേഷ് അഗ൪വാളിനോട് ആരാഞ്ഞെങ്കിലും അദ്ദേഹം മൗനം പാലിക്കുകയായിരുന്നു. ചോദ്യം ആവ൪ത്തിച്ചപ്പോഴും മാനേജ൪ മറുപടി നൽകിയില്ല. തുട൪ന്നാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.
പൊലീസുകാ൪ക്ക് ഡ്യൂട്ടി പാസ് അനുവദിക്കണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഡി.ജി.പി പല തവണ ഈ ആവശ്യം ഉന്നയിച്ച് റെയിൽവേക്ക് കത്ത് നൽകി. എന്നിട്ടും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായില്ല. സംസ്ഥാനത്തെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഡിവിഷനൽ മാനേജ൪ നൽകിയ മറുപടി തൃപ്തികരമായിരുന്നില്ല. അങ്കമാലി- ശബരി പാതയുടെ നി൪മാണജോലിയെക്കുറിച്ച ചോദ്യത്തിനും മറുപടി ഉണ്ടായില്ല. പിന്നീട്, മാധ്യമപ്രവ൪ത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി തന്നെ വിശദീകരണം നൽകി. അങ്കമാലി- ശബരി പാതയുടെ നി൪മാണജോലി കാലടി വരെ പൂ൪ത്തിയായെന്നും കാലടി മുതൽ ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന മേഖലകളിൽ ഭൂമി ഏറ്റെടുക്കുന്നതിന് നടപടി പൂ൪ത്തിയായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ ഈ പ്രദേശത്തെ ജനങ്ങൾ എതി൪പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. നി൪മാണം വേഗത്തിലാക്കാൻ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ൪ത്തു. പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടി നൽകിയത് മുഖ്യമന്ത്രി തന്നെയായിരുന്നു. എറണാകുളം മുതൽ മുളന്തുരുത്തി വരെ രണ്ടുവരി പാത പൂ൪ത്തിയായെന്നും ഇവിടെനിന്ന് പിറവം റോഡ് വരെ നി൪മാണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദിൻെറയും മന്ത്രി കെ. ബാബുവിൻെറയും എം.പി, എം.എൽ.എമാരുടെയും സാന്നിധ്യത്തിലാണ് കേരളത്തിലെ റെയിൽവേ വികസനത്തോടുള്ള ഡിവിഷനൽ മാനേജരുടെ അതൃപ്തി പുറത്തുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
