തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സ്ഥിരം കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങൾ നിമിഷങ്ങൾക്കം മനസ്സിലാക്കാൻ പൊലീസിനായി ‘സിറ്റി ക്രൈം സ്പോട്ട് ഭൂപടം’ തയാറാകുന്നു. സിറ്റിപൊലീസ് കമീഷണറുടെ പരിധിയിൽ വരുന്ന 20 സ്റ്റേഷനുകളിലെ അതി൪ത്തി രൂപരേഖ തയാറാക്കിയശേഷം ഓരോ പൊലീസ് സ്റ്റേഷനിലും ഇതുവരെ നടന്നിട്ടുള്ള കുറ്റകൃത്യങ്ങൾ വിലയിരുത്തും.കുറ്റകൃത്യങ്ങളുടെ കൂട്ടത്തിൽ മോഷണം, കൊലപാതകം, ഗുണ്ടാപ്രവ൪ത്തനം, രാഷ്ട്രീയ കുറ്റകൃത്യങ്ങൾ എന്നിവ പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തും.
കമ്പ്യൂട്ടറൈസ്ഡ് പദ്ധതി ആയതിനാൽ ഈ സ്ഥലങ്ങളിൽ മുമ്പ് നടന്ന പല കുറ്റകൃത്യങ്ങളുടെയും വിവരങ്ങൾ ആവശ്യാനുസരണം കണ്ടെത്താനുമാകും. പദ്ധതി സംബന്ധിച്ച നി൪ദേശങ്ങൾ പരിഗണിച്ച് നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഒരുമാസത്തിനകം ക്രൈം സ്പോട്ട് ഭൂപടം തയാറാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേസമയം കുറ്റകൃത്യങ്ങൾ കണ്ടെത്താൻ ഡിജിറ്റൽ കാമറകൾ ഉപയോഗിച്ചുള്ള ഫോട്ടോയെടുപ്പും തുടരുകയാണ്. ഷാഡോ പൊലീസിനെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. സിറ്റിയിൽ ട്രാഫിക് പോയൻറുകളിൽ പ്രവ൪ത്തിക്കുന്ന കാമറകൾ കൂടാതെയാണിത്.
കൂടുതൽ ഡിജിറ്റൽ കാമറകൾ വാങ്ങി ഫോട്ടോയെടുപ്പ് വ്യാപിപ്പിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇരുചക്രവാഹനക്കാരെ വഴിയിൽ തടയുന്നത് മതിയാക്കി ഹെൽമറ്റ്, അമിതവേഗം, ട്രാഫിക് ലംഘനം എന്നിവയെല്ലാം കാമറയിലൂടെ കൈയോടെ പിടികൂടാനാണ് പൊലീസ് നി൪ദേശം.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 March 2012 2:05 PM GMT Updated On
date_range 2012-03-18T19:35:01+05:30‘സിറ്റി ക്രൈം സ്പോട്ട് ഭൂപടം’ പൊലീസ് തയാറാക്കുന്നു
text_fieldsNext Story