ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യം; നഗരത്തില്‍ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥ
text_fieldsതൊടുപുഴ: ഉയ൪ന്ന പ്രദേശങ്ങളിൽ ജല ദൗ൪ലഭ്യം രൂക്ഷമാകുമ്പോഴും നഗരത്തിൽ വാട്ട൪ അതോറിറ്റിയുടെ പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നു. ഇരുമ്പ് പൈപ്പുകളും പി.വി.സി പൈപ്പുകളും കാലഹരണപ്പെട്ടതോടെയാണ് പൊട്ടൽ വ്യാപകമായത്. നഗരത്തിലെ ഉയ൪ന്ന പ്രദേശങ്ങളായ ബംഗ്ളാംകുന്ന്, കുമ്മംകല്ല്, ഒളമറ്റം, ഉറവപ്പാറ, ഉണ്ടപ്ളാവ് എന്നിവിടങ്ങളിലെല്ലാം വാട്ട൪ അതോറിറ്റിയുടെ പൈപ്പുകൾ ഉണ്ടെങ്കിലും വെള്ളം എത്താറില്ല.
വേനൽ കനത്തതോടെ തൊടുപുഴ മൂപ്പിൽകടവ് പാലത്തിന് സമീപത്തെ പമ്പ്ഹൗസിൽനിന്ന് മൂന്ന് മോട്ടോറുകൾ 24 മണിക്കൂറും പമ്പിങ് നടത്തുന്നുണ്ട്. ഒന്നിടവിട്ട ദിവസങ്ങളിൽ ഓരോ പ്രദേശത്തേക്കും വെള്ളം തിരിച്ചുവിടുകയാണ് ചെയ്യുന്നത്. എന്നാൽ, കൂടുതൽ വെള്ളം പമ്പുചെയ്യാൻ തുടങ്ങിയതോടെ സമ്മ൪ദം കൂടി തുരുമ്പെടുത്ത പൈപ്പുകൾ പൊട്ടുന്ന അവസ്ഥയാണ്. മണക്കാട് ജങ്ഷനിൽ സ്ഥിരമായി പൈപ്പുകൾ പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
ഗുണനിലവാരമുള്ള പൈപ്പ് സ്ഥാപിക്കാൻ അധികൃത൪ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് ആക്ഷേപം. ഓവ൪സീയ൪ ഉൾപ്പെടെയുള്ളവ൪ കാരണം കണ്ടെത്താൻ ശ്രമിക്കാതെ കരാറുകാരെ ഏൽപ്പിക്കുകയാണ് ചെയ്യാറുള്ളതെന്ന് നാട്ടുകാ൪ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം കുടിവെള്ളത്തിൽ കൂടുതലായി ക്ളോറിൻെറ അളവ് അനുഭവപ്പെട്ടതിനെത്തുട൪ന്ന് ഓഫിസിൽ അന്വേഷിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലത്രേ. ഡ്യൂട്ടിയിലുണ്ടായിരുന്നവ൪ ക്ളോറിൻ വാൽവ് അടക്കാൻ മറന്നതാണ് കാരണമെന്ന് പറയുന്നു. കരിമണ്ണൂ൪ പഞ്ചായത്തിലെ നെയ്യശേരിയിലും കുടിവെള്ളം കിട്ടാക്കനിയാണ്.
ഒരു മാസത്തോളമായി നെയ്യശേരി-വണ്ടമറ്റം റോഡിന് സമീപത്തെ 25 കുടുംബങ്ങൾക്ക് വെള്ളം ലഭിച്ചിട്ട്. നെല്ലിമലയിലെ ടാങ്കിൽനിന്നാണ് ഇവിടേക്ക് കുടിവെള്ളമെത്തുന്നത്. ഈ ഭാഗത്തെ അവസാനത്തെ അഞ്ച് ടാപ്പുകളിലാണ് കുടിവെള്ളം ലഭ്യമാകാത്തത്. ഇതുസംബന്ധിച്ച് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
