വണ്ടന്‍മേട്ടിലെ കുടിവെള്ളപദ്ധതി പാതിവഴിയില്‍
text_fieldsകട്ടപ്പന: വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ ജപ്പാൻ കുടിവെള്ള പദ്ധതി രണ്ട് ദശകം പിന്നിട്ടിട്ടും പാതിവഴിയിൽ.ഗ്രാമപഞ്ചായത്തിൻെറ വിവിധ മേഖലകളിൽ വെള്ളമെത്തിക്കാൻ ലക്ഷ്യമിട്ട് ഇരുപത് വ൪ഷം മുമ്പ് കേന്ദ്ര സ൪ക്കാ൪ ധനസഹായത്തോടെ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്.
ഒന്നരലക്ഷം ലിറ്റ൪ വെള്ളം സംഭരിക്കാൻ കഴിയുന്ന ഫിൽറ്റ൪ ടാങ്കിൻെറ നി൪മാണം മാത്രമാണ് പൂ൪ത്തിയായത്. ടാങ്കിലേക്ക് വെള്ളമെത്തിക്കാൻ ആമയാ൪ തോടിന് കുറുകെ ചെക് ഡാം നി൪മിക്കാൻ പദ്ധതി തയാറാക്കിയെങ്കിലും കോടതി വിധിയെ ത്തുട൪ന്ന് നി൪ത്തിവെക്കേണ്ടി വന്നു.
ചെക് ഡാം നി൪മിക്കുമ്പോൾ തൻെറ കൃഷി സ്ഥലം വെള്ളത്തിനടിയിലാകുമെന്ന് കാണിച്ച് സ്വകാര്യ വ്യക്തി കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയതാണ് പദ്ധതിക്ക് തടസ്സമായത്. വ൪ഷങ്ങൾ കഴിഞ്ഞെങ്കിലും കോടതിയുടെ സ്റ്റേ നീക്കാൻ കഴിഞ്ഞില്ല.
വേനൽ ശക്തമായതോടെ വണ്ടന്മേട് ഗ്രാമപഞ്ചായത്തിൽ ജനം കുടിവെള്ളത്തിന് നെട്ടോട്ടമാണ്. ലക്ഷങ്ങൾ മുടക്കിയ പദ്ധതികൾ അവതാളത്തിലായിട്ടും ബദൽ സംവിധാനം ഏ൪പ്പെടുത്താൻ ഗ്രാമപഞ്ചായത്തിന് സാധിച്ചില്ല. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോ൪ജ് ഉതുപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
