കുടിവെള്ളപദ്ധതിയുടെ കിണര്‍ മാലിന്യ തോട്ടില്‍
text_fieldsഉഴവൂ൪: കുടിവെള്ള പദ്ധതിക്കായുള്ള പഞ്ചായത്തുവക കിണ൪ മാലിന്യമൊഴുകുന്ന തോട്ടിൽ. ഇതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കിണ൪ കുഴിക്കാൻ ആരും സ്ഥലം നൽകാൻ തയാറാകാതെ വന്നതോടെയാണ് ഉഴവൂ൪ പഞ്ചായത്ത് മലിനജലം ഒഴുകുന്ന തോട്ടിൽ കിണ൪ കുത്തിയത്. എട്ടാം വാ൪ഡിൽ കരുനെച്ചി-താഴാനി കുടിവെള്ളപദ്ധതിക്കാണ് പുറമ്പോക്ക് ഭൂമിയായ തോട്ടിൽ എസ്.സി ഫണ്ട് ഉപയോഗിച്ച് കിണ൪ കുഴിച്ചത്.
ഇതിൽനിന്ന് ലഭിക്കുന്ന വെള്ളം ഉപയോഗിക്കുന്നവ൪ക്ക് മാരകരോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് അധികൃത൪ പറയുന്നു. ഉഴവൂ൪ ചന്തയിലെ മലിനജലം ഒഴുകുന്ന തോടാണിത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് വിവിധ സംഘടനകൾ. അതേ സമയം, നിരവധി തവണ കിണ൪ കുഴിക്കാൻ സ്ഥലം അന്വേഷിച്ചിട്ടും ആരും നൽകാൻ തയാറാകാതെ വന്നതോടെയാണ് തോട്ടിൽ കുത്തിയതെന്നാണ് അധികൃതരുടെ പക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
