കൊല്ലം: പക൪ച്ചവ്യാധി നിയന്ത്രണത്തിന് മഴക്കാലപൂ൪വ പ്രതിരോധപ്രവ൪ത്തനങ്ങളുടെ ഭാഗമായി കലക്ട൪ പി.ജി. തോമസിൻെറ അധ്യക്ഷതയിൽ യോഗം ചേ൪ന്നു. കൊതുക് നിയന്ത്രണത്തിന് ഫിഷറീസ്വകുപ്പിൻെറ നേതൃത്വത്തിൽ നാലു ലക്ഷം കൂത്താടി ഭോജ്യ മത്സ്യക്കുഞ്ഞുങ്ങളെ വിവിധ ജലാശയങ്ങളിൽ നിക്ഷേപിക്കും.
മാലിന്യ സംസ്കരണത്തിനും ശുദ്ധജല ലഭ്യതയ്ക്കും ഊന്നൽ നൽകും. ഇതു സംബന്ധിച്ച് കുട്ടികളിൽ അവബോധം വള൪ത്താൻ പാഠ്യപദ്ധതിയിൽ വിഷയം ഉൾപ്പെടുത്താൻ യോഗം ശിപാ൪ശചെയ്തു.
കോ൪പറേഷൻെറ നേതൃത്വത്തിൽ ഓടകൾ വൃത്തിയാക്കും. റോഡിൽ മാലിന്യം തള്ളുന്നവരെ പിടികൂടാൻ രാത്രി സ്ക്വാഡ് പ്രവ൪ത്തനം ശക്തിപ്പെടുത്തും. പ്ളാസ്റ്റിക് മാലിന്യം ശേഖരിച്ച് വിൽക്കാൻ നഗരത്തിൽ പ്രത്യേകം സംവിധാനം ഒരുക്കാനും തീരുമാനിച്ചു. ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. സലില, ഡോ. ശുഭഗൻ, ഡോ. ശശിധരൻപിള്ള തുടങ്ങിയവ൪ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 2:04 PM GMT Updated On
date_range 2012-03-17T19:34:51+05:30പകര്‍ച്ചവ്യാധി നിയന്ത്രണം: ഒരുക്കം തുടങ്ങി
text_fieldsNext Story