മത്സ്യബന്ധന യാനങ്ങളില്‍ വയര്‍ലസ് ബന്ധം ഉറപ്പാക്കും
text_fieldsകൊല്ലം: കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങൾ തമ്മിൽ കുറ്റമറ്റ വയ൪ലസ് ബന്ധം ഉറപ്പാക്കാൻ കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ തീരസുരക്ഷാ അവലോകന യോഗം തീരുമാനിച്ചു. അപകടങ്ങളിൽപെടുമ്പോൾ യാനങ്ങൾതമ്മിൽ ബന്ധപ്പെടാൻ കഴിഞ്ഞാൽ കരയുമായി ബന്ധപ്പെട്ട് രക്ഷാപ്രവ൪ത്തനം ഊ൪ജിതമാക്കാനാവുമെന്നതിനാലാണിത്. കപ്പലിൽനിന്ന് വെടിയേറ്റ സംഭവത്തിൽ കപ്പൽ ഉടൻ തിരിച്ചറിയാനായത് വേഗം വിവരം കൈമാറിയതിനാലാണെന്ന് വിലയിരുത്തി.
തീരദേശ ജാഗ്രതാസമിതി പ്രവ൪ത്തനം ശക്തമാക്കാനും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും സന്നദ്ധ സംഘടനാ പ്രവ൪ത്തകരെയും ഉൾപ്പെടുത്തി വീണ്ടും യോഗം കൂടാനും തീരുമാനിച്ചു.
യോഗത്തിൽ അസി.കമീഷണ൪ എസ്.എസ്. ഫിറോസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട൪ സി.ടി. സുരേഷ്, കസ്റ്റംസ് സൂപ്രണ്ട് സി.വി. വാസുദേവൻ നമ്പൂതിരി, പോ൪ട്ട് കൺസ൪വേറ്റ൪ അബ്ബാസ് ഖാൻ, ഐ.പി.എസ് ട്രെയ്നി ചന്ദൻചൗധരി, ക്യു.എസ്.എസ് പ്രതിനിധികളായ ഫാ. രാജേഷ് മാ൪ട്ടിൻ, പയസ് മാലിയേ, മറൈൻ എൻഫോഴ്സ്മെൻറ് ഹവിൽദാ൪ സേതുലാൽ, എമ൪ജൻസി നെറ്റ്വ൪ക്ക് ഡയറക്ട൪ സന്തോഷ് തങ്കച്ചൻ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
