ശാസ്താംകോട്ട: ക൪ഷകരിൽനിന്ന് നെല്ല് സംഭരിക്കാൻ സ൪ക്കാ൪ ഉത്തരവായെങ്കിലും താഴത്തേട്ടിലേക്ക് നി൪ദേശം വരാത്തത് ക൪ഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോക്ക് 15 രൂപ നിരക്കിൽ സ൪ക്കാറിന് വിൽക്കാമെന്ന പ്രതീക്ഷയിൽ മാസങ്ങളായി നെല്ല് കരുതിവെച്ച് കാത്തിരിക്കുകയാണ് ക൪ഷക൪.
ഫെബ്രുവരി 17നാണ് 15 രൂപ നിരക്കിൽ ക൪ഷകരിൽനിന്ന് നേരിട്ട് നെല്ല് വാങ്ങാൻ സ൪ക്കാ൪ ഉത്തരവായത്. സ്വകാര്യ ഇടപാടുകാ൪ പരമാവധി 8.50 രൂപ മാത്രം കിലോക്ക് നൽകുമ്പോഴാണ് ക൪ഷക൪ക്ക് ആശ്വാസമായി സ൪ക്കാറിൻെറ വിലനി൪ണയം. കുന്നത്തൂ൪ താലൂക്കിൽ ഏറ്റവുമധികം നെല്ല് ഉൽപാദിപ്പിക്കുന്ന ശൂരനാട് വടക്ക് പഞ്ചായത്തിൽ ഈ വ൪ഷം സ൪ക്കാ൪ ഏജൻസികൾ നെല്ല് സംഭരിച്ചിട്ടില്ല. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറുടെ നി൪ദേശം ലഭിക്കാത്തതാണ് കാരണമെന്ന് കൃഷി ഭവൻ അധികൃത൪ വിശദീകരിക്കുന്നു. സംസ്ഥാനത്തെ മികച്ച ഗ്രൂപ്പ് ഫാമിങ് ഏലാക്കുള്ള നെൽക്കതി൪ പുരസ്കാരം നേടിയ ഓണമ്പള്ളി ഏലാ ഈ പഞ്ചായത്തിലാണ്.
കൃഷി വകുപ്പ് ജില്ലാ ഓഫിസ് അധികൃത൪ ക൪ഷക ദ്രോഹം മതിയാക്കണമെന്നും ക൪ഷക൪ കരുതിവെച്ച നെല്ല് മഴക്കാലത്തിന് മുമ്പ് സംഭരിക്കണമെന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻറ് ഷാജി സാം പാലത്തടത്തിൽ ആവശ്യപ്പെട്ടു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 1:50 PM GMT Updated On
date_range 2012-03-17T19:20:29+05:30കൃഷി വകുപ്പിന്‍െറ മെല്ലെപ്പോക്ക്; നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍
text_fieldsNext Story