പൊലീസ് നടപടി ശക്തമാക്കി: മണ്ണ് മാഫിയ പത്തിതാഴ്ത്തി
text_fieldsകുണ്ടറ: മേഖലയിൽ പൊലീസ് നടപടി ശക്തമാക്കിയത് മണൽ-മണ്ണ്-ചെളി മാഫിയകൾക്ക് ഭീഷണിയായി. മിന്നൽ റെയ്ഡുകളും മൊബൈൽ സന്ദേശവാഹകരെ നിരത്തുകളിൽനിന്ന് തുരത്തുന്നതും സംഘങ്ങളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മൂന്ന് ചെളി ലോറികൾ കസ്റ്റഡിയിലെടുത്ത് കലക്ട൪ക്ക് കൈമാറിയതിൽ അമ൪ഷം പൂണ്ട മാഫിയ സംഘം സ്റ്റേഷനുമുന്നിൽ ഭീഷണി മുഴക്കിയതും രഹസ്യാന്വേഷണ വിഭാഗം റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ചെറുമൂട് ഉദയമന്ദിരത്തിൽ അനിൽകുമാ൪, ചെറുമൂട് കളിയിലുവിള വീട്ടിൽ ആൻറണി, പേരയം ചരിവ് പുരയിടത്തിൽ ആൻറണി ലോറൻസ് എന്നിവ൪ക്കെതിരെയാണ് ചെളികടത്തിയതിന് കുണ്ടറ പൊലീസ് കേസെടുത്തത്. ഇവ൪ ഉപയോഗിച്ച ലോറികളും കസ്റ്റഡിയിലെടുത്തു. പേരയം കുന്നുംപുറത്ത് വീട്ടിൽ ബിജു കടത്തികൊണ്ടുവന്ന ഒരു ലോഡ് മണലും ലോറിയും കോട്ടപ്പുറത്തുനിന്ന് പൊലീസ് പിടികൂടി. എസ്.ഐ എസ്. ഷുക്കൂ൪, രാമകൃഷ്ണൻ, ഷാജൻ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്. ചെളിയും മണലും സൂക്ഷിക്കാൻ അനുമതി നൽകുന്ന വസ്തു ഉടമകൾക്കെതിരെ കേസെടുക്കുമെന്നും റെയ്ഡ് തുടരുമെന്നും പൊലീസ് അറിയിച്ചു. നടപടി ശക്തമാക്കിയതോടെ മണൽ-ചെളി-മണ്ണ് മാഫിയകളുടെ സാന്നിധ്യം കുറഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
