തിരുവനന്തപുരം: രോഗികളുമായെത്തുന്ന ആംബുലൻസ് വാഹനങ്ങൾക്ക് അതിവേഗം ആശുപത്രികളിലെത്താൻ പ്രത്യേക ഗതാഗത പാത നഗരത്തിൽ വരുന്നു. കോ൪പറേഷൻ പരിധിയിലെ ചില റോഡുകളിൽ ആംബുലൻസ് സ൪വീസിന് കൂടുതൽ പ്രാധാന്യം നൽകിയാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. ഇതുസംബന്ധിച്ച് നാറ്റ്പാക്കിൻെറ നേതൃത്വത്തിൽ പഠനം ആരംഭിച്ചു.
ജിയോഗ്രാഫിക്കൽ ഇൻഫ൪മേഷൻ സിസ്റ്റം (ജിസ്) സോഫ്ട് വെയറിൻെറയും റിമോട്ട് സെൻസിങ് സാങ്കേതിക വിദ്യയും ഉപയോഗിച്ചാണ് റോഡുകൾ കണ്ടെത്തുന്നത്. സാറ്റലൈറ്റ് ഇമേജ് ഉപയോഗിച്ച് തെരഞ്ഞെടുക്കുന്ന റോഡുകളുടെയും അതിനടുത്തുള്ള പ്രദേശങ്ങളുടെയും ഭൂ വിനിയോഗം, റോഡുകൾ, ഭൂ പ്രകൃതി എന്നിവ മനസ്സിലാക്കും. ആശുപത്രികളിൽ നിന്ന് ആംബുലൻസുകൾക്ക് അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ നടന്ന സ്ഥലത്ത് പെട്ടെന്ന് എത്താനും തിരികെ ആശുപത്രിയിൽ എത്താനുമുള്ള റോഡുകളാണ് കണ്ടെത്തുന്നത്. റോഡുകളുടെ സ്ഥിതി, യാത്ര ചെയ്യാനുള്ള സമയം, ഗതാഗത നിയന്ത്രണം, തിരക്കുള്ള പാതകൾ എന്നിവ ജിസും റിമോട്ട് സെൻസിങും ഉപയോഗിച്ച് കണ്ടെത്തും. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി നഗരത്തിലെ യാത്രാ സൗകര്യങ്ങളെക്കുറിച്ച് സ൪വേ നടത്തി അപകടങ്ങൾ കൂടുതൽ സംഭവിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തും.
കൂടാതെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള ജംങ്ഷനുകളിൽ രാവിലെയും വൈകുന്നേരവും തിരക്ക് കൂടുന്ന സമയത്തും അല്ലാത്തപ്പോഴുമുള്ള ട്രാഫിക്കിനെ സംബന്ധിച്ചും പഠനം നടത്തും. വാഹനങ്ങൾ വേഗത്തിൽ പോകുന്നതും അല്ലാത്തതുമായ റോഡുകൾ കണ്ടെത്തും. നഗരത്തിലെ സൗത്ത്, നോ൪ത്ത് ട്രാഫിക് സോണുകളിൽ കഴിഞ്ഞ വ൪ഷം 1625 അപകടങ്ങൾ നടന്നതായി സിറ്റി ട്രാഫിക്കിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
ഇതിൽ 114 പേ൪ മരിച്ചു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 3296 പേ൪ക്കെതിരെ കേസെടുത്തു. ഈ വ൪ഷം ഫെബ്രുവരി വരെ 423അപകടങ്ങൾ നടന്നു. 24 പേരുടെ ജീവൻ പൊലിഞ്ഞു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 262 പേ൪ക്കെതിരെ കേസെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 1:44 PM GMT Updated On
date_range 2012-03-17T19:14:57+05:30നഗരത്തില്‍ ആംബുലന്‍സുകള്‍ക്ക് പ്രത്യേകപാത വരുന്നു
text_fieldsNext Story