ലീഗ് സംസ്ഥാന നേതാക്കള്‍ക്കു നേരെ പ്രവര്‍ത്തകരൂടെ പ്രതിഷേധം
text_fieldsകാസ൪കോട്: മുസ്ലിംലീഗ് ജില്ലാ കൗൺസിൽ ഭാരവാഹി തെരഞ്ഞെടുപ്പിനെത്തുട൪ന്ന് കൈയാങ്കളിയും സംഘ൪ഷവും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.ടി. മുഹമ്മദ് ബഷീ൪, കെ.പി.എ. മജീദ് തുടങ്ങിയ നേതാക്കളെ തടയുകയും തള്ളുകയും ചെയ്തു.
ശനിയാഴ്ച 12 മണിയോടെ കാസ൪കോട് മുരളി മുകുന്ദ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പ് കഴിഞ്ഞ് നേതാക്കളും കൗൺസിൽ അംഗങ്ങളും പുറത്തിറങ്ങുമ്പോഴാണ് സംഭവം. ഒരുമാസത്തിലേറെയായി ലീഗ് പ്രവ൪ത്തകരെ മുൾമുനയിൽ നി൪ത്തിയ ഭാരവാഹി പട്ടിക അറിയാൻ ഓഡിറ്റോറിയത്തിന് പുറത്ത് പ്രവ൪ത്തകരുടെ വലിയസംഘം കാത്തിരിപ്പുണ്ടായിരുന്നു. പട്ടിക പ്രഖ്യാപനം കഴിഞ്ഞ് നേതാക്കൾ പുറത്തുവരുമ്പോൾ കാണാൻ മാധ്യമപ്രവ൪ത്തകരുമുണ്ടായിരുന്നു. പുറത്തിറങ്ങിയ ഇ.ടി. മുഹമ്മദ് ബഷീ൪, കെ.പി.എ. മജീദ് എന്നിവരെ മാധ്യമപ്രവ൪ത്തക൪ സമീപിച്ചപ്പോൾ പുറത്തുണ്ടായിരുന്ന ലീഗ് പ്രവ൪ത്തക൪ മുദ്രാവാക്യം വിളി തുടങ്ങി. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ച ഇ.ടിയെയും മജീദിനെയും പിറകിൽനിന്ന് തള്ളി. തള്ളലിൽ നീങ്ങിയ നേതാക്കൾ നേരെ കാറിൽ കയറി സ്ഥലംവിട്ടു.
ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം.സി. ഖമറുദ്ദീൻ, എ. അബ്ദുറഹിമാൻ, സി.ടി. അഹമ്മദലി എന്നിവ൪ക്ക് മു൪ദാബാദ്, സിന്ദാബാദ് വിളികളും ഇതിനിടയിൽ ഉയ൪ന്നു. വളരെ മോശം ഭാഷയും ഉപയോഗിച്ചു. പിന്നാലെ കൈയാങ്കളിയും ഉന്തും തള്ളുമുണ്ടായി. എന്നാൽ, ജില്ലാ നേതാക്കൾ ആരുംതന്നെ പ്രവ൪ത്തകരെ തടഞ്ഞില്ല. യോഗം കഴിഞ്ഞ് പോവുകയായിരുന്ന ഇ.ടി. മുഹമ്മദ് ബഷീ൪, കെ.പി.എ. മജീദ്, എം.സി. ഖമറുദ്ദീൻ എന്നിവരുടെ വാഹനങ്ങളും തടഞ്ഞു. ഏതാനും കൗൺസിൽ അംഗങ്ങൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും ഒരുമണിക്കൂറോളം സംഘ൪ഷം തുട൪ന്നു. ഒടുവിൽ പ്രവ൪ത്തക൪ സ്വയം പിരിഞ്ഞുപോവുകയായിരുന്നു.
എ. അബ്ദുറഹിമാന് ഭാരവാഹി സ്ഥാനം നൽകാത്തതാണ് സംഘ൪ഷത്തിന് കാരണം. സംസ്ഥാന നേതൃത്വത്തിൻെറ അനുമതിയോടെ കഴിഞ്ഞ ജനുവരിയിൽ ജില്ലാ നേതൃത്വം തയാറാക്കിയ സമവായ പട്ടികയിൽ അബ്ദുറഹിമാനാണ് ജനറൽ സെക്രട്ടറി. തുട൪ന്ന് ഫെബ്രുവരി 11ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പ് യോഗത്തിൽ സമവായ പട്ടിക തക൪ത്ത് മത്സരം നടന്നപ്പോഴും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അബ്ദുറഹിമാൻ ജയിച്ചു. ജയിച്ച അബ്ദുറഹിമാൻ ഭാരവാഹി പട്ടികയിൽ എവിടെയുമില്ല എന്നതാണ് ഒരുവിഭാഗം പ്രവ൪ത്തകരെ പ്രകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
