എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം: തെളിവെടുപ്പ് തുടങ്ങി
text_fieldsകിളിമാനൂ൪: കൊല്ലം ടി.കെ. എം എൻജിനീയറിങ് കോളജിലെ മൂന്നാംവ൪ഷ ബി.ടെക് വിദ്യാ൪ഥി കിളിമാനൂ൪ മഞ്ഞപ്പാറ ബ്ളോക്ക് നമ്പ൪ 80ൽ അഫ്സൽഷാജിയെ (19) തട്ടിക്കൊണ്ടുപോയ കേസിൽ കൊടൈക്കനാലിൽ പിടിയിലായി റിമാൻഡിലായ രണ്ടുപേരെയും കിളിമാനൂ൪ പൊലീസ് ഏറ്റുവാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. ചടയമംഗലം സ്വദേശികളാ താഹ, തൻസീ൪ എന്നിവരെയാണ് കിളിമാനൂരിലെത്തിച്ചത്. മാ൪ച്ച് അഞ്ചിനാണ് ചടയമംഗലം കണ്ണൻകോട് താമരശ്ശേരി വീട്ടിൽ അൽത്താഫിൻെറ നേതൃത്വത്തിൽ അഫ്സൽ ഷാജിയെ തട്ടിക്കൊണ്ടുപോയത്. ഷാജിയുടെ പിതാവിൽനിന്ന് മോചനദ്രവ്യം തട്ടുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. പ്രതികളിൽനിന്ന് എയ൪ പിസ്റ്റളുകളും പിടിച്ചെടുത്തിരുന്നു.
പ്രതികളെ തോക്ക് വാങ്ങിയ എറണാകുളത്തെ കടയിലടക്കം കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
