കവിയൂര്‍ : പിതാവ് പീഡിപ്പിച്ചതിന് തെളിവില്ലെന്ന് കോടതി
text_fieldsതിരുവനന്തപരം: കവിയൂ൪ കേസിലെ പെൺകുട്ടി അനഘയെ പിതാവ് നാരായണൻ നമ്പൂതിരി പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. നാരായണൻ നമ്പൂതിരി അനഘയെ പീഡിപ്പിച്ചെന്ന സി.ബി.ഐ പുനരന്വേഷണ റിപ്പോ൪ട്ടിനെതിരെ ക്രൈം നന്ദകുമാ൪ നൽകിയ ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം.
സി.ബി.ഐയുടെ വാദത്തിന് ശാസ്ത്രീയമായ അടിത്തറയില്ലെന്നും റിപ്പോ൪ട്ടിനാസ്പദമായ തെളിവുകൾ ഹാജരാക്കാൻ സി.ബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
നാരായണൻ നമ്പൂതിരിക്കെതിരായ സി.ബി.ഐ റിപ്പോ൪ട്ട് തള്ളണമെന്നും പുതിയ അന്വേഷണം നടത്തണമെന്നുമാണ് ഹരജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. ഹരജിക്കാരുടെ ആവശ്യം ന്യായമാണെന്നും എന്നാൽ സി.ബി.ഐയുടെ വാദം കൂടി കേട്ട ശേഷമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.
മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായതെന്നായിരുന്നു സി.ബി.ഐ വാദം. ഈ ദിവസങ്ങളിൽ പെൺകുട്ടി വീടിന് പുറത്ത് പോയിട്ടില്ല. അതിനാൽ വീട്ടിൽ വെച്ച് പിതാവ് തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത് എന്നായിരുന്നു പ്രത്യകേ സി.ബി.ഐ കോടതിയിൽ അന്വേഷണസംഘം സമ൪പ്പിച്ച പുനരന്വേഷണ റിപ്പോ൪ട്ടിൽ പറഞ്ഞത്. അച്ഛന്റെമോശമായ പെരുമാറ്റത്തെക്കുറിച്ച് സുഹൃത്തും സഹപാഠിയുമായ രമ്യയോട് അനഘ പറഞ്ഞിരുന്നുവെന്നും റിപ്പോ൪ട്ടിൽ പരാമ൪ശമുണ്ടായിരുന്നു.
എന്നാൽ ,സി.ബിഐ റിപ്പോ൪ട്ടിൽ പല വൈരുദ്ധ്യങ്ങളും കടന്ന് കൂടിയതായി നന്ദകുമാ൪ വാദിച്ചു. ലതാനായ൪ അനഘയെ പല ഉന്നത൪ക്കും കാഴ്ച വെച്ചിട്ടുണ്ടെന്നും ഇത് പുറത്ത് വരാതിരിക്കാ൪ നടത്തിയ ആസൂത്രിതമായ കൊലപാതകമാണ് അനഘയുടെയും ബന്ധുക്കളുടെയും മരണമെന്നും നന്ദകുമാ൪ ആരോപിച്ചു.
കവിയൂ൪ ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടിൽ താമസിച്ചിരുന്ന ചുമത്ര ക്ഷേത്രത്തിലെ പൂജാരി കെ. ഐ. നാരായണൻ നമ്പൂതിരി, ഭാര്യ ശോഭന മക്കളായ അനഘ, അഖില, അക്ഷയ് എന്നിവരെ 2004 സെപ്റ്റംബ൪ 28നാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പതിനഞ്ചുകാരിയായ അനഘ പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു. പീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. കിളിരൂ൪ കേസിലെ പ്രതി ലതാ നായരുമായുള്ള അടുപ്പമാണ് മരണത്തിലേക്കു നയിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. ലതാ നായ൪ പലയിടങ്ങളിലും അനഘയെ കൂട്ടിക്കോണ്ടുപോയിരുന്നതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
കേസിൽ ലതാനായരെ മാത്രം പ്രതിയാക്കി സി.ബി.ഐ നേരത്തെ റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നു. ഇതിനെതിരെ ക്രൈം മാസികയുടെ പത്രാധിപ൪ നന്ദകുമാ൪ നൽകിയ ഹ൪ജിയിലാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അനഘയുടെ ശരീരത്തിൽ പുരുഷ ബീജം കണ്ടെത്തിയതിനെപ്പറ്റി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കിളിരൂ൪, കവിയൂ൪ ആക്ഷൻ കൗൺസിൽ കൺവീന൪ രാജു പുഴങ്ങര തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലും ഹ൪ജി നൽകിയിരുന്നു.
ഇതെ തുട൪ന്ന് നടത്തിയ പുനരന്വേഷണ റിപ്പോ൪ട്ടിലും വ്സതകൾ ശരിയല്ലെന്നാണ് നന്ദകുമാറിൻെറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
