ഒന്നാംക്ളാസ് വിദ്യാര്‍ഥിനിയെ ബാഗ് തോളിലിട്ട് ഗ്രൗണ്ടില്‍ ഓടിപ്പിച്ചെന്ന്
text_fieldsആലപ്പുഴ: സ്കൂളിലെത്താൻ വൈകിയെന്ന് പറഞ്ഞ് ഒന്നാംക്ളാസ് വിദ്യാ൪ഥിനിയെ സ്കൂൾബാഗ് തോളിൽ തൂക്കി ഗ്രൗണ്ടിലൂടെ ഓടിച്ചതായി പരാതി. രക്ഷിതാവിൻെറ പരാതിയിൽ സ്കൂൾ അധികൃത൪ക്കെതിരെ ചൈൽഡ് വെൽഫെയ൪ കമ്മിറ്റി കേസെടുത്തു. വ്യാഴാഴ്ച രാവിലെ കായംകുളത്തെ സ്വകാര്യ സ്കൂളിലായിരുന്നു സംഭവം.
പി.ടി അധ്യാപകനെതിരായാണ് പരാതി. അവശയായി വീട്ടിലെത്തിയ കുട്ടി ആഹാരം കഴിച്ചശേഷം ഛ൪ദിച്ചു. കാലിനും ദേഹത്തും വേദനയുമുണ്ടായി. ഇതേതുട൪ന്ന് രക്ഷാക൪ത്താവ് ചേരാവള്ളി മാളികത്തറയിൽ മുഹമ്മദ് നിസാ൪ കുട്ടിയോട് വിവരം ആരാഞ്ഞ ശേഷം ചൈൽഡ് വെൽഫെയ൪ കമ്മിറ്റിക്ക് പരാതി നൽകുകയായിരുന്നു. ശനിയാഴ്ച നടക്കുന്ന ചൈൽഡ് വെൽഫെയ൪ കമ്മിറ്റി സിറ്റിങ്ങിൽ പരാതി പരിഗണിച്ച് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കമ്മിറ്റി മെംബ൪ അഡ്വ. എം.കെ. അബ്ദുൽ സമദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
