കുന്നംകുളം: ടാ൪ കൊണ്ടുപോയിരുന്ന ടാങ്കറിൽ നിന്നും അനധികൃതമായി ടാ൪ ഊറ്റിയ ലോറി ഡ്രൈവറെ പൊലീസ് പിടികൂടി. ക്ളീന൪ ഉൾപ്പെടെ മൂന്നുപേ൪ ഓടി രക്ഷപ്പെട്ടു. കാലടി പാറപ്പുറം വാലനാട് വീട്ടിൽ ശ്രീകുമാറിനെയാണ് (33)കുന്നംകുളം അഡീഷനൽ എസ്.ഐ അരവിന്ദാക്ഷൻ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുല൪ച്ചെ രണ്ടോടെ അക്കിക്കാവ് ബൈപാസ് റോഡിലായിരുന്നു സംഭവം. കൊച്ചി പെട്രോളിയം കോ൪പറേഷനിൽ നിന്നും കാസ൪കോട്ടേക്ക് കൊണ്ടുപോയിരുന്ന ടാങ്കറിൽ നിന്ന് ടാ൪ ഊറ്റുകയായിരുന്നു സംഘം.
പെരുമ്പിലാവ് കേന്ദ്രീകരിച്ച് ടാ൪ ഊറ്റുന്ന സംഘമാണ് ഇതിന് പിറകിലെന്ന് പൊലീസ് പറഞ്ഞു. 15 ടൺ ടാറാണ് കൊണ്ടുപോയിരുന്നത്. റോഡ് നി൪മാണത്തിനായി കോൺട്രാക്ട൪ മുഖേന പണമടച്ച് കൊണ്ടുപോകുന്നതിൽ നിന്നാണ് ഊറ്റിയിരുന്നത്. കൊണ്ടുപോകുന്നതിനിടെ തുളുമ്പി പോകുന്നതിനാൽ അളവിൽ കൂടുതൽ വാഹനങ്ങളിൽ നിറക്കാറുണ്ട്. 100 കിലോ ഊറ്റി മറിച്ചുവിറ്റാൽ പൊതുമാ൪ക്കറ്റിൽ 5000 രൂപ വരെ ലഭിക്കുമെന്നാണ് പൊലീസ് നിഗമനം. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുട൪ന്നാണ് സ്ഥലത്തെത്തിയത്. പൊലീസിനെ കണ്ടതോടെ ഈ സംഘത്തിലെ മൂന്നുപേ൪ ഓടിരക്ഷപ്പെടുകയായിരുന്നു.
ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ഇതിനു മുമ്പും ഈ മേഖലയിൽ ഇത്തരത്തിൽ ടാ൪ ഊറ്റൽ നടന്നിട്ടുണ്ടെന്നും നാട്ടുകാ൪ പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 12:28 PM GMT Updated On
date_range 2012-03-17T17:58:36+05:30ടാങ്കറില്‍ നിന്ന് ടാര്‍ ഊറ്റല്‍: ഡ്രൈവര്‍ പിടിയില്‍
text_fieldsNext Story