ജില്ലാ പഞ്ചായത്ത്: പരസ്പരം പകവീട്ടാന്‍ മരാമത്ത് കമ്മിറ്റി ചെയര്‍മാനും കരാറുകാരും
text_fieldsതൃശൂ൪ :ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ അഡ്വ.വിദ്യാസംഗീതും ജില്ലാപഞ്ചായത്തി്ൻെറ പൊതുമരാമത്ത് കരാറുകാരും തമ്മിലെ ശീതസമരം തുറന്ന യുദ്ധമാകുന്നു.
മാന്ദാമംഗലം-മരോട്ടിച്ചാൽ റോഡ് നി൪മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കരാറുകാരുമായി ഒത്തുകളിച്ചെന്നാരോപിച്ച് മൂന്ന് ഉദ്യോഗസ്ഥരെ പ്രതികളാക്കി വിദ്യാസംഗീത് ലോകായുക്തക്ക് പരാതി നൽകിയതിന് പിറകെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ അവ൪ തങ്ങളോട് കരാ൪ പണിയുടെ രണ്ട് ശതമാനം കമീഷൻ ചോദിച്ചെന്ന് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി സണ്ണി ചെന്നിക്കര വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. മാന്ദാമംഗലം-മരോട്ടിച്ചാൽ റോഡിൻെറ കരാറുകാരൻ കൂടിയാണ് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിസണ്ണി ചെന്നിക്കര.
റോഡ് നി൪മാണത്തിൽ സണ്ണി ചെന്നിക്കരയുമായി ഒത്തുകളിച്ച് സ൪ക്കാ൪ ഫണ്ട് കൈക്കലാക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയ൪ ടി.ഐ.സതി, അസി.എക്സിക്യൂട്ടീവ് എൻജിനീയ൪ ഷൈമി ജോ൪ജ്, പുത്തൂ൪ പഞ്ചായത്ത് അസി.എൻജിനീയ൪ സൂര്യൻ എന്നിവ൪ക്കെതിരെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻ എന്ന നിലയിൽ വിദ്യാസംഗീത് ലോകായുക്തക്ക് പരാതി നൽകിയത്്. വിജിലൻസ് ഉദ്യോഗസ്ഥ൪ക്കെതിരെയും പരാതിയിൽ പരാമ൪ശമുണ്ട്.
നാട്ടുകാരുടെ പരാതിയിൽ കഴിഞ്ഞ ആഗസ്റ്റിൽ റോഡ് പരിശോധിച്ച ജില്ലാപഞ്ചായത്ത് വിദഗ്ധസംഘം നി൪മാണത്തിൽ പോരായ്മകളുണ്ടെന്ന് കണ്ടെത്തിയിരുന്നു.അതനുസരിച്ച് എസ്റ്റിമേറ്റ് പ്രകാരമുള്ള പണി ഉടൻ നടത്തണമെന്ന തൻെറ നി൪ദേശം നിഷേധിച്ച എക്സിക്യൂട്ടീവ് എൻജിനീയ൪ സതി കരാറുകാരുമായി ഗൂഢാലോചന നടത്തിയെന്നാണ് വിദ്യാസംഗീതിൻെറ ആരോപണം.
ജനുവരി നാലുമുതൽ മാ൪ച്ച് ആറുവരെയും മാ൪ച്ച് എട്ടിനും ഔദ്യാഗിക പദവി ദുരുപയോഗം ചെയ്ത് പൊതുപണം കൈക്കലാക്കാൻ കരാറുകാരനുമായി ഒത്തുകളിച്ചെന്നും സതിക്കെതിരെ ആരോപണമുണ്ട്.ദുരൂഹസാഹചര്യത്തിൽ കരാറുകാരെ തൻെറ ചേംബറിൽ വിളിച്ചുവരുത്തിയെന്നും സ്റ്റാൻഡിങ് കമ്മിറ്റിയുടെ വിശദീകരണത്തിന് ധിക്കാരപരമായ മറുപടി നൽകിയെന്നും പരാതിയിലുണ്ട്.
ലോകായുക്തക്ക് പരാതി നൽകിയതിന് പിറകെയാണ് ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയായ വിവാദകരാറുകാരൻ സണ്ണി ചെന്നിക്കര അഡ്വ. വിദ്യ സംഗീതിനെതിരെ വാ൪ത്താസമ്മേളനം നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ എന്ന നിലയിൽ വിദ്യാ സംഗീത്് ശതമാനം നിശ്ചയിച്ച് കമീഷൻ ആവശ്യപ്പെട്ടതായും ചില കരാറുകാ൪ അവരെ ‘കണ്ടതാ’യും സണ്ണി വാ൪ത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
ഈ നടപടി ശരിയല്ലെന്ന് വിദ്യാ സംഗീതിനോട് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ താൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറിനെയും സെക്രട്ടറിയെയും എൻജിനീയറെയും ചെയ൪പേഴ്സൺ പണം ചോദിക്കുന്ന വിവരം അറിയിച്ചു. അവരാരും കരാറുകാ൪ക്കനുകൂലമായി നിലപാടെടുത്തില്ല. കാരണം പ്രസിഡൻറിനും ഉദ്യോഗസ്ഥ൪ക്കും ചെയ൪പേഴ്സണെ ഭയമാണ്. അവ൪ പറഞ്ഞതിനപ്പുറം ആരും മിണ്ടില്ല- സണ്ണി ആരോപിച്ചു.
പരാതി പറഞ്ഞതിനുപിറകെ ചില റോഡുപണികളിൽ അഴിമതി നടന്നതായി വാ൪ത്ത വന്നു. കൃത്യസമയത്ത് പണി പൂ൪ത്തിയാക്കിയില്ലെന്നാരോപിച്ച് കരാറുകാരിൽ നിന്ന് പിഴ ചുമത്താനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചു. ഓരോ പ്രവൃത്തിയും പ്രത്യേകം പരിശോധിച്ച് അതിനനുസൃതമായ പിഴ ഈടാക്കണമെന്ന് ചെയ൪പേഴ്സണോട് ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
അതിനിടെ, ജില്ലാ പഞ്ചായത്തിൽ എട്ട് കോടിയുടെ ടെൻഡ൪ ക്ഷണിച്ചു. പ്രതിഷേധസൂചകമായി ടെൻഡ൪ ബഹിഷ്കരിക്കാനാണ് അസോസിയേഷൻ തീരുമാനിച്ചത്. എക്സിക്യൂട്ടീവ് എൻജിനീയ൪ കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും പ്രസിഡൻറുമായി ആലോചിച്ച് തുട൪നടപടിയെടുക്കാമെന്നും അറിയിച്ചു. എന്നാൽ, ഉദ്യോഗസ്ഥരും കരാറുകാരും ഒത്തുകളിക്കുന്നെന്ന രീതിയിൽ പിറ്റേന്ന് വാ൪ത്ത വന്നു. പിന്നാലെ പദ്ധതികൾ ജില്ലാ, സംസ്ഥാന നി൪മിതി കേന്ദ്രത്തിന് കൈമാറി.
താൻ കരാ൪ എടുത്ത മാന്ദാമംഗലം-മരോട്ടിച്ചാൽ റോഡ് നി൪മാണത്തിൽ ക്രമക്കേടുള്ളതായി ആരോപണമുണ്ടായെന്ന് സണ്ണി പറഞ്ഞു. സംസ്ഥാന നി൪മിതി കേന്ദ്രയുടെ എൻജിനീയ൪ ലക്ഷ്മണൻ നായരും പിന്നീട് വിജിലൻസ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലും അന്വേഷണം നടത്തി. റോഡിലെ കുഴികളടച്ച് ഫൈനൽ ബിൽ നൽകാമെന്നായിരുന്നു വിജിലൻസ് റിപ്പോ൪ട്ടെങ്കിലും ഇതൊന്നും തനിക്ക് ബാധകമല്ലെന്ന നിലപാടാണ് അഡ്വ.വിദ്യാ സംഗീത് സ്വീകരിച്ചതെന്ന് സണ്ണി ചെന്നിക്കര ആരോപിച്ചു.
വിദ്യാസംഗീത് പറയുന്നതേ ജില്ലാ പഞ്ചായത്തിൽ നടപ്പാക്കൂ എന്ന അവസ്ഥ മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
