പാലക്കാട്: കത്തിയെരിയുന്ന മീനച്ചൂടിൽ ജില്ലയിലെ ജീവിതം ഉരുകിയൊലിക്കുന്നു. വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. വ്യാഴാഴ്ച 39.5 ഡിഗ്രിയായിരുന്നു. ജനുവരി മുതൽ ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കുംഭത്തിലും മഴ പെയ്യാത്തതിനാൽ ജില്ലയിലെ ഡാമുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളുമൊക്കെ വറ്റിത്തുടങ്ങി. ഏറ്റവും കൂടുതൽ ഡാമുകളുള്ള ജില്ലയിൽ കുടിവെള്ളത്തിനായി ജനം പരക്കംപായുകയാണ്. കിണറുകൾ വറ്റിവരണ്ടുകിടക്കുന്നു. താപനില ഒരേനിലയിൽ തുടരുന്നത് ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിൽ ചൂട് കൂടാനാണ് സാധ്യത. കടുത്ത ചൂടിൽ ചിലയിടത്ത് സൂര്യാഘാതവും റിപ്പോ൪ട്ട് ചെയ്തു. ഉച്ച 12 കഴിഞ്ഞാൽ വൈകുന്നേരം നാല് വരെ പുറത്തിറങ്ങാൻ പറ്റാത്തത്ര ചൂടാണ് അനുഭവപ്പെടുന്നത്. ഈ സമയങ്ങളിൽ തൊഴിലെടുപ്പിക്കരുതെന്ന് ജില്ലാ ഭരണകൂടം നി൪ദേശം നൽകികഴിഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2012 12:18 PM GMT Updated On
date_range 2012-03-17T17:48:48+05:30മീനച്ചൂടില്‍ വെന്തുരുകി ജില്ല
text_fieldsNext Story