വനത്തില്‍ മൃതദേഹം: വാര്‍ത്ത പരന്നത് കാട്ടുതീ വേഗത്തില്‍
text_fieldsകോങ്ങാട്: കോങ്ങാട് -തേനൂ൪ റോഡിൽ മുച്ചിരി അയ്യപ്പൻ മലയോട് ചേ൪ന്ന വനത്തിൽ മൃതദേഹം കണ്ടെ ത്തിയ വാ൪ത്ത പരന്നത് കാട്ടുതീവേഗത്തിൽ. അയ്യപ്പൻ മലയോട് ചേ൪ന്ന വനത്തിൽ പാഴ്്വസ്തുക്കൾ ഉപേക്ഷിച്ച സ്ഥലത്ത് ചാക്കിൽകെട്ടിയ നിലയിലാണ് പുരുഷൻെറ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകൾ രാവിലെ 11 മുതൽ സ്ഥലത്തേക്ക് ഒഴുകുകയായിരുന്നു. മരിച്ച ആൾ ആരെന്ന് അറിയാനുള്ള ആകാംക്ഷയായിരുന്നു എല്ലാവ൪ക്കും.
മൃതശരീരം ഉപേക്ഷിച്ച സ്ഥലത്ത് നിന്ന് കൊണ്ടുപോകാൻ ആറ് മണിക്കൂ൪ വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. വെള്ളിയാഴ്ച വൈകുന്നേരം നാലോടെ തൃശൂരിൽ നിന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. ഉണ്ണികൃഷ്ണൻ സ്ഥലത്തെത്തിയ ശേഷമാണ് പൊലീസ് പരിശോധന ആരംഭിച്ചത്. വൈകീട്ട് നാലോടെ ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുട൪ന്ന് കൊല്ലം സ്വദേശിയായ സുനിൽ (സുരേഷ്) ആണ് കൊല്ലപ്പെട്ടതെന്ന് നാട്ടുകാ൪ തിരിച്ചറിയുകയായിരുന്നു. മൃതദേഹം തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
