ഹനീഫ വധം : തെളിവായത് പോസ്റ്റ് മോര്‍ട്ടം കുറിപ്പ്
text_fieldsപാലക്കാട്: നഗരത്തെയും പരിസരപ്രദേശങ്ങളെയും നടുക്കിയ ടാക്സി കാ൪ ഡ്രൈവ൪ മുഹമ്മദ് ഹനീഫയുടെ കൊലപാതക കേസിൽ പ്രതികൾക്കെതിരെ നി൪ണായക തെളിവായത് തമിഴ്നാട്ടിലെ സ൪ക്കാ൪ ആശുപത്രി പോസ്്റ്റ് മോ൪ട്ടം കുറിപ്പുകൾ.
പത്തുവ൪ഷം കഴിഞ്ഞതിനാൽ കേസ് രേഖകൾ തമിഴ്നാട് പൊലീസ് നശിപ്പിക്കുമെന്നതിനാൽ പോസ്്റ്റ് മോ൪ട്ടം കുറിപ്പുകളും സാഹചര്യ തെളിവുമാണ് പ്രതികൾക്കെതിരായത്. പുനരന്വേഷണം ഉന്നയിച്ച് പ്രതികൾ ആരംഭിച്ച നിയമ യുദ്ധങ്ങൾക്കൊടുവിലാണ് കേസിലെ മൂന്ന് പ്രതികളെയും കുറ്റക്കാരാണെന്ന് ജില്ലാ അഡീഷനൽ സെഷൻസ് (രണ്ട്) കോടതി വെള്ളിയാഴ്ച കണ്ടെത്തിയത്.
പാലക്കാട് ജങ്ഷൻ റെയിൽവേ സ്്റ്റേഷൻ കേന്ദ്രീകരിച്ച് ടാക്സി കാ൪ ഓടിച്ചിരുന്ന പിരായിരിക്കടുത്ത് കൊടുന്തിരപ്പുള്ളി സ്വദേശി മുഹമ്മദ് ഹനീഫയുടെ മൃതദേഹം പോലും ബന്ധുക്കൾക്ക് ലഭിച്ചിരുന്നില്ല. 1995 ഏപ്രിൽ 23നാണ് പ്രതികളായ സിറാജുദ്ദീൻ, സുരേഷ്, അബ്്ദുൽ ഹക്കീം എന്നിവ൪ ഒലവക്കോട് നിന്ന് ഹനീഫയുടെ കാ൪ വാടകക്ക് വിളിച്ചത്. ദേശീയ പാതയിൽ കുഴൽമന്ദത്തിന് സമീപം വെള്ളപ്പാറകുന്നിൽ അന്നുതന്നെ ഹനീഫയെ കൊലപ്പെടുത്തിയ പ്രതികൾ കാറുമായി തമിഴ്്നാട്ടിലേക്ക് കടക്കുകയും സത്യമംഗലത്തിനടുത്ത് പുളിയംപട്ടിയിൽ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു. പിന്നീട് ബംഗളൂരുവിൽ എത്തിയ സംഘം കാ൪ എൻജിൻ മാറ്റി വിൽപന നടത്തി.
അജ്ഞാത മൃതദേഹം എന്ന നിലക്കാണ് സത്യമംഗലം പൊലീസ് പ്രശ്നം കൈകാര്യം ചെയ്തത്. കേസ് രജിസ്്റ്റ൪ ചെയ്ത പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. സ൪ക്കാ൪ ആശുപത്രിയിൽ പോസ്്റ്റ് മോ൪ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. വ൪ഷങ്ങൾക്ക് ശേഷമാണ് പാലക്കാട് പൊലീസ് ഹനീഫ വധവുമായി ബന്ധപ്പെട്ട പ്രതികളെ പിടികൂടുന്നത്. എന്നാൽ, കാലാവധി പിന്നിട്ടതിനാൽ തമിഴ്നാട് പൊലീസ് കോടതി ഉത്തരവ് പ്രകാരം രേഖകളെല്ലാം നശിപ്പിച്ചിരുന്നു. പോസ്്റ്റ് മോ൪ട്ടം റിപ്പോ൪ട്ടും ഇതിൽ ഉൾപ്പെട്ടു. പോസ്്റ്റ്മോ൪ട്ടം നടത്തിയ സത്യമംഗലം ആശുപത്രിയിലെ ഡോ. സായിചന്ദ്രൻ തയാറാക്കിയ കുറിപ്പുകളാണ് പിന്നീട് ക്രൈംബ്രാഞ്ച് പ്രധാന തെളിവായി കോടതിയിൽ ഹാജരാക്കിയത്.
പ്രോസിക്യൂഷൻെറ പ്രധാന സാക്ഷികളിലൊരാളായ സായിചന്ദ്രൻ നാല് തവണ വിചാരണക്ക് പാലക്കാട് കോടതിയിൽ ഹാജരായി. മുഹമ്മദ് ഹനീഫയുടെ ഭാര്യ മെഹബൂബും മകൻ അബ്ദുൽ മനാഫും ആശുപത്രിയിലുണ്ടായിരുന്ന മൃതദേഹത്തിൻെറ ഫോട്ടോ തിരിച്ചറിയുകയും ചെയ്തു.
ഒന്നാം പ്രതി സിറാജുദ്ദീൻെറ വീട്ടിൽ നിന്ന് ഹനീഫ ഓടിച്ച കാറിൻെറ ആ൪.സി ബുക്കും രണ്ടാം പ്രതി സുരേഷിൻെറ വീട്ടിൽനിന്ന് ഡ്രൈവിങ് ലൈസൻസും അന്വേഷണ സംഘം കണ്ടെടുത്തു. വാദിഭാഗത്തിനായി ക്രൈംബ്രാഞ്ച് എ.എസ്.ഐ എ.ടി. യാക്കൂബ് നിരന്തരം പ്രവ൪ത്തിച്ചു. പ്രതികൾക്കുള്ള ശിക്ഷ അഡീഷനൽ സെഷൻസ് ജഡ്ജി കെ.പി. സുധീ൪ ശനിയാഴ്ച രാവിലെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
