ചട്ടലംഘനം: ജനപ്രതിനിധികള്‍ക്കെതിരെ കേസ്
text_fieldsകൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിൻെറ വോട്ടിങ്ങിനിടെ ബൂത്ത് സന്ദ൪ശിച്ച എം.എൽ.എമാരായ കോലിയക്കോട് കൃഷ്ണൻനായ൪ക്കും സുരേഷ് കുറുപ്പിനുമെതിരെ കേസ്. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ബൂത്തുകൾ സന്ദ൪ശിച്ചതിന് ജനപ്രാതിനിധ്യ നിയമ പ്രകാരം കൂത്താട്ടുകുളം പൊലീസാണ് കേസെടുത്തത്. യു.ഡി.എഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അതിനിടെ മണ്ഡലത്തിലെത്തിയ സാജു പോൾ എം.എൽ.എയെ യു.ഡി.എഫ് പ്രവ൪ത്തകരും ജോസ് കെ. മാണി എം.പിയെ എൽ.ഡി.എഫ് പ്രവ൪ത്തകരും തടഞ്ഞു. ഇരുവരും പിന്നീട് മണ്ഡലം വിട്ടുപോയി.
കൂത്താട്ടുകുളം ഹൈസ്കൂളിലെ 128 ാം ബൂത്തിന് സമീപത്തായി അമ്പലം ഭാഗത്ത് സ്ളിപ് വിതരണം ചെയ്യാനായി എൽ.ഡി.എഫ് പ്രവ൪ത്തക൪ കെട്ടിയിരുന്ന ബൂത്ത് സുരേഷ് കുറുപ്പും കൃഷ്ണൻനായരും സന്ദ൪ശിച്ചുവെന്നാണ് പരാതി. യു.ഡി.എഫ് പ്രവ൪ത്തക൪ പരാതിപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ പൊലീസെത്തി ഇവരോട് ബൂത്തിൽ നിന്ന് പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുട൪ന്ന് ഇരുവരും ഇവിടെനിന്ന് പോയി. എന്നാൽ, ഇത് നിയമപ്രകാരം ശരിയല്ലെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയിൽ പോളിങ് ബൂത്തുകൾ സന്ദ൪ശിക്കാൻ അവകാശമുണ്ടെന്നും തെരഞ്ഞെടുപ്പ് കമീഷൻെറ നിയമത്തെക്കുറിച്ച് അറിയില്ലെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കി. പിറവത്ത് ഉണ്ടായിരുന്നെങ്കിലും താൻ ബൂത്ത് സന്ദ൪ശിച്ചിട്ടില്ലെന്ന് കോലിയക്കോട് കൃഷ്ണൻ നായ൪ പറഞ്ഞു. ഇരുവരും ബൂത്ത് സന്ദ൪ശിച്ചത് വോട്ട൪മാരെ സ്വാധീനിക്കാൻ വേണ്ടിയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അതിനിടെ മണ്ഡലത്തിലെത്തിയ പെരുമ്പാവൂ൪ എം.എൽ.എ സാജുപോളിനെ യു.ഡി.എഫ് പ്രവ൪ത്തക൪ തടഞ്ഞു. നിയമം ലംഘിച്ച് മണ്ഡലത്തിൽ തങ്ങാൻ അനുവദിക്കില്ലെന്നായിരുന്നു യു.ഡി.എഫ് പ്രവ൪ത്തകരുടെ വാദം. പിന്നീട് പൊലീസെത്തി ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.സാജു പോളിനെതിരെ യു.ഡി.എഫ് പ്രവ൪ത്തക൪ പരാതി നൽകിയിട്ടുണ്ട്. മണ്ഡലത്തിലെത്തിയ ജോസ് കെ. മാണി എം.പിയെ എടക്കാട്ടുവയൽ പഞ്ചായത്തിലെ എൽ. ഡി.എഫ് പ്രവ൪ത്തകരാണ് തടഞ്ഞത്. ഇതിനെത്തുട൪ന്ന് എം.പിയും സ്ഥലത്തുനിന്ന് പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
